കദംബ നേവൽ ബേസ് ഡോക്ക് യാർഡിലെ ടഗ് ബോട്ടിൽ തീപിടുത്തം

ബെംഗളൂരു : ഉത്തര കന്നഡ ജില്ലയിലെ കദംബ നേവൽ ബേസിലെ ഡോക്ക് യാർഡിലെ ടഗ് ബോട്ടിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്.

വ്യാഴാഴ്‌ച ഉച്ചയോടെ വലിയ ബോട്ടുകൾ ഡോക്ക്‌യാർഡിൽ എത്തിക്കാൻ ഉപയോഗിച്ച ബോട്ടിന്റെ എഞ്ചിനിൽ തീപിടിത്തം കണ്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

ഡീസൽ ടാങ്കിലേക്കും മറ്റിടങ്ങളിലേക്കും തീ അതിവേഗം പടർന്നു.

തീപിടിത്തത്തിന്റെ തീവ്രത കണ്ട് നേവിക്ക് കാർവാറിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെ വിളിക്കേണ്ടി വന്നു.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

അതനുസരിച്ച് നാവികസേനയുടെ ഡോക്ക് യാർഡിലെത്തിയ അഗ്നിശമന സേനാംഘം മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.

തീ നിയന്ത്രണവിധേയമായെങ്കിലും നാവികസേനയ്ക്ക് കോടികളുടെ നാശനഷ്ടമുണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായാണ് കാർവാറിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ പടരുന്നത് തടയാൻ നാവികസേനയെ സഹായിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts