വാട്സാപ്പിൽ ഇതാ അടുത്ത കിടിലൻ മാറ്റം!!!

വാട്ട്‌സ്ആപ്പില്‍ ഇനി മുതല്‍ എഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാം. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ എഐ മോഡലുകളും ഫീച്ചറുകളും നേരത്തെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്സാപ്പില്‍ പുതിയ എഐ ഫീച്ചര്‍ കൊണ്ടുവരാന്‍ കമ്പനി പദ്ധതിയിടുന്നത്. ടെക്സ്റ്റ് അധിഷ്ഠിത കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓപ്പണ്‍ എഐയുടെ ഡോള്‍- ഈ അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ…

Read More

പാട്ടിന്റെ പാലാഴിയായി പട്ടം സനിത്ത് ബാങ്ക് മാനേജര്‍ പാടുന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകനാണ് പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. സിനിമാഗാനരംഗത്ത് ഏകദേശം 11 ചിത്രങ്ങളില്‍ പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിന്റെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ്…

Read More

മലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ  സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Read More

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. 3.45ഓടെ തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ലു പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർ.പി.എഫ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്.  

Read More

ഭക്ഷ്യവിഷബാധയെ തുടർന്ന് 30 വിദ്യാർഥികൾ ആശുപത്രിയിൽ 

ബെംഗളൂരു : വിജയപുരയിൽ റെസിഡൻഷ്യൽ സ്കൂളിലെ 30 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്കസാഗിയിലെ കസ്തൂർബാഗാന്ധി ഗേൾസ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മുദ്ദെബിഹൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം ലബോറട്ടറിയിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷമേ അറിയാനാകൂവെന്ന് തഹസിൽദാർ പറഞ്ഞു. അതിനിടെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതായി ആരോപണമുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് വിദ്യാർഥികൾക്ക് സാധാരണ കൊടുക്കുന്ന ഭക്ഷണമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ച് കുറച്ചു സമയമായപ്പോൾ ചില…

Read More

വിമാനത്താവളത്തിൽ 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 600 ഗ്രാം വരുന്ന 30 സ്വർണ ബിസ്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. കൊൽക്കത്തയിൽ നിന്നെത്തിയ യാത്രക്കാരനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല. വിശദമായി അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

ബെംഗളൂരു: കാണാതായ മകന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കല്പണിക്കാരൻ കെ. ലോകേഷ് (52) ആണ് മകൻ രാജേഷിന്റെ (26) വിയോഗം താങ്ങാനാവാതെ കടലിൽ ചാടി മരിച്ചത്. മൃതദേഹം ഉള്ളാൾ തീരത്ത് അടിഞ്ഞ നിലയിൽ ക​ണ്ടെത്തി. കാണാതായ രാജേഷിന്റെ മൃതദേഹം കഴിഞ്ഞമാസം നേത്രാവതി നദിയിൽ ബങ്കരയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലോകേഷ് ഏറെ അസ്വസ്ഥനായിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് തിങ്കളാഴ്ച രാത്രി സുഹൃത്തുക്കളെ വാട്സ് ആപിലൂടെ അറിയിച്ചതായി പോലീസ് പറഞ്ഞു. “ഞാൻ സോമേശ്വറിലേക്ക് പോവുന്നു. കടലിൽ ചാടാനാണ്. ജഡം ഉള്ളാൾ തീരത്തടിഞ്ഞോളും.…

Read More

ഇലക്ട്രോണിക് സിറ്റിക്ക്‌ സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിൽ യാത്രക്കാരനായ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി പൈങ്ങോട്ടിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മുസമ്മിൽ സഞ്ചരിച്ച ബൈക്ക് റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസമ്മിൽ. സഹോദരി: മുബഷിറ.

Read More

പ്രശസ്ത ശാസ്ത്രജ്ഞൻ പത്മശ്രീ എംആർഎസ് റാവു ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും പത്മശ്രീ പുരസ്‌കാര ജേതാവുമായ എംആർഎസ് റാവു എന്നറിയപ്പെടുന്ന മഞ്ചനഹള്ളി രംഗസ്വാമി സത്യനാരായണ റാവു ബെംഗളൂരുവിലെ ടാറ്റാ നഗറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അച്ചടക്കം, ശാസ്ത്ര പരിജ്ഞാനം, ക്ഷമ, മൃദുവായ സ്വഭാവം, പിഎച്ച്ഡി വിദ്യാർത്ഥികളുടെ ഉപദേശകൻ എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. മുൻ ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ച് പ്രസിഡൻറ്, ഭാര്യ പദ്മ എസ് റാവു ആണ്, ശരത്, രോഹൻ എന്നിവരാണ് മക്കൾ. എംആർ സത്യനാരായണ റാവുവിന്റെ ഒരു മകൻ ബ്രിസ്‌ബേനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം…

Read More

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മൈസൂരു റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. സെക്രട്ടറി ജി. ജോയ്, ടി. കെ. കെ. നായർ, ജി.രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, വി.സി. കേശവ മേനോൻ, ജലജ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Read More
Click Here to Follow Us