പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.

ബെംഗളൂരു : പോപ്പുലർ ഫണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ ) ഇവരുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയെയും (സോഷ്യലിസ്ത് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) നിരോധിക്കാനുള്ള നട
പടികൾ ആരംഭിച്ചതായും റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടൻ അയയ്ക്കുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ.

മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന് മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.  മംഗളൂരുവിൽ പൗരത്വനിയമത്തിന് എതിരെയുള്ള സമരത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ 2 പേർ മരിച്ചതിനെ തുടർന്ന്, പിഎഫ്ഐ, എസ്ഡിപിഐ എന്നിവയെ നിരോധിക്കണമെന്നു മുഖ്യമന്ത്രിയും മന്ത്രി- മാരും ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ഡിസംബർ 22ന് ടൗൺഹാളിനു മുന്നിൽ നടന്ന ബിജെപി അനുകൂല പ്രകടനത്തിൽ പങ്കെടുത്തു മടങ്ങിയ ആർഎസ്എസ് പ്രവർത്തകനെ കുത്തിയ കേസിൽ 6
എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായതോടെ നിരോധിക്കാനുള്ള നീക്കം ശക്തമായി.

ബെംഗളുരു സൗത്ത് എംപി തേജസ്വി സൂര്യ, പ്രഭാഷകൻ ചക്രവർത്തി സുളിബെലെ
എന്നിവരെ വധിക്കാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് അറിയിച്ചിരുന്നു.

തീവവാദ വിരുദ്ധ സേനയാണ് കേസ് അന്വേഷിക്കുന്നത്. 2019 നവംബറിൽ കോൺഗ്രസ് എം
എൽഎ തൻവീർ സേട്ടിനെതി രെ മൈസൂരുവിൽ അക്രമം നടന്ന കേസിൽ അറസ്റ്റിലായവർ
ക്കും എസ്ഡിപിഐ ബന്ധമുണ്ടെന്നു പൊലീസ് പറഞ്ഞിരു ന്നു.

ബസവരാജ് ബാമ്മ,ആഭ്യന്തര മന്ത്രി

“ബെംഗളൂരു, മൈസൂരു, മംഗളുരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ക്രമസമാധാനം തകർക്കാനായി ഇത്തരം സംഘടനകൾ കഴിഞ്ഞ 8 വർഷമായി കൊലപാതകങ്ങളും മറ്റും ആസൂത്രണം ചെയ്തു വരികയാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്കു തടയിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’

തേജസ്വി സൂര്യ എംപി

“എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നിൽ അവതരിപ്പിക്കും. (നിരോധിക്കാനുള്ള സർക്കാർ നീക്കത്തെ അഭിനന്ദിച്ച് യെഡിയൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വസതി സന്ദർശിച്ച ശേഷമാണ്
ഇക്കാര്യം വ്യക്തമാക്ക് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us