മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി; കണ്ടെത്തുന്നവർ ബന്ധുക്കളെ അറിയിക്കാൻ അപേക്ഷ.

ബെംഗളൂരു : നാട്ടിലേക്ക് മടങ്ങുന്നതിനിടെ മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിൽ മലയാളി യുവാവിനെ കാ
ണാതായതായി പരാതി.

തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം ശുതിലയം വീട്ടിൽ രാജുവിന്റെയും പ്രസന്നയുടെയും
മകൻ അരുൺരാജി(38)നെയാണ് കാണാതായത്.

ബംഗളൂരു സുന്ദദ് ഘട്ട പ്രിയദർശിനി ആശുപത്രിക്ക് സമീപം സഹോദരനൊപ്പം ഭക്ഷണശാലയിൽ ജോലി നോക്കി വരികയായിരുന്നു.
കൊച്ചുവേളി എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ സഹോദരനൊപ്പം മെജസ്റ്റിക് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോഴാണ് അരുൺരാജിനെ കാണാതായത്. തുടർന്ന് റെയിൽവെ പോലീസിൽ പരാതി നൽകി.
സഹോദരൻ അശ്വിനിരാജും ബന്ധുക്കളും ചേർന്ന് ഒരാഴ്ചയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി
യെങ്കിലും കണ്ടെത്താനായില്ല.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ബുധനാഴ്ച മാഗഡി റോഡിലെ ലെപ്രസി ആശുപത്രിക്ക്
സമീപം വൈകീട്ട് ആറോടെ അരുൺരാജിനെ കണ്ടതായി
വിവരം ലഭിച്ചിരുന്നു. കാണാതായ അരുൺ രാജിന് ചെറിയതോതിൽ മാനസിക പ്രശ്നമുള്ളതായി സഹോദരൻ അറിയിച്ചു.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

കണ്ടെത്തുന്നവർ 08281833330, 09746101020 നമ്പറുകളിൽ
വിവരമറിയിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
[masterslider id="10"]

Related posts