അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ മകൻ വെട്ടിക്കൊന്നു 

മുംബൈ: അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ വെട്ടിക്കൊന്ന് പതിനേഴുകാരൻ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പരോൾ പ്രദേശത്തെ വസായ് ടൗൺഷിപ്പിലാണ് ക്രൂരമായ സംഭവം. സൊനാലി ഗോർഗ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ഒളിവിലാണ്. സൊനാലി ഫോണിൽനിന്ന് അപരിചിതനായ ഒരാൾക്ക് മെസേജ് അയച്ചത് മകന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മയുടെ ഫോണിൽ മെസേജ് അയച്ചത് കണ്ടതോടെ മകൻ അസ്വസ്ഥനായി. രോഷാകുലനായ മകൻ അമ്മയെ കോടാലിയെടുത്ത് തുരുതുരെ വെട്ടുകയായിരുന്നു. സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.…

Read More

59 സ്പെഷൽ ബസുകളുമായി കർണാടക 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.

Read More

‘വിമർശിച്ചവർ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല’ ചന്ദ്രയാൻ പോസ്റ്റ് വൈറലായതോടെ വിശദീകരണവുമായി നടൻ 

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് വിശദീകരണവുമായി നടന്‍ പ്രകാശ് രാജ്. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്നും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു. പോസ്റ്റിനെ വിമര്‍ശിച്ചവര്‍ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ല എങ്കില്‍ നിങ്ങള്‍ തന്നെ ഒരു തമാശയാണ്. പ്രകാശ് രാജ് കുറിച്ചു. ചന്ദ്രയാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് എന്ന കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രം പ്രകാശ് രാജ്…

Read More

സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസനയം പിൻവലിച്ച് സംസ്ഥാന വിദ്യാഭ്യാസ നയം ഉടൻ നടപ്പിലാക്കുമെന്ന് ഡി.കെ.ശിവകുമാർ 

ബംഗളൂരു : സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഐ.പി.) മാറ്റിവെക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാന വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതിനാൽ പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു. 2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു…

Read More

ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് 

ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.

Read More

ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്‌സപ്രസ് സർവീസ് ഉടൻ 

ബെംഗളൂരു : ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്‌സപ്രസ് അടുത്തയാഴ്ച സർവീസ് തുടങ്ങിയേക്കും. ഓഗസ്റ്റ് അവസാനവാരത്തോടെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.  തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും.  സാധാരണ തീവണ്ടികളിൽ ഒമ്പത് മുതൽ പത്തര മണിക്കൂർ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെത്താൻ ആവശ്യമായ സമയം. നിലവിൽ ചെന്നൈ- ബെംഗളൂരു- മൈസൂർ, ബെംഗളൂരു – ഹുബ്ബള്ളി എന്നീ റൂട്ടുകളിൽ വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട്.  ഐ.ടി. നഗരമായ ബെംഗളൂരുവിൽ നിന്ന് മറ്റൊരു ഐ.ടി. നഗരമായ ഹൈദരാബാദിലേക്കും വന്ദേഭാരത് സർവീസ് തുടങ്ങുന്നതോടെ ഈ മേഖലയിൽ…

Read More

മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: കോട്ടയം പുതുപ്പള്ളി സ്വദേശി കക്കാട്ട് കാരാട്ട് വീട്ടില്‍ ജീമോന്‍ കെ. വര്‍ഗീസിനെ (43) ശിവാജി നഗര്‍ ഫ്രേസര്‍ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു വര്‍ഷത്തോളമായി നഗരത്തിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ആത്മഹത്യയാണെന്നാണ് പ്രാഥമക വിവരം. എ.ഐ.കെ.എം.സി.സി ശിവാജി നഗര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച സ്വദേശത്തേക്ക് കൊണ്ടു പോകും. ഭാര്യ: നിഷ പി. തോമസ്. മക്കള്‍: അലന്‍ ജീമോന്‍, ഡോ. ആന്‍ മരിയ.

Read More

യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ തുക അനുവദിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു : കർണാടക ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയബസുകൾ വാങ്ങാൻ സംസ്ഥാനസർക്കാർ 500 കോടി രൂപ അനുവദിച്ചു. ബി.എം.ടി.സി., എൻ. ഡബ്ല്യു.ആർ.ടി.സി. എന്നിവയ്ക്ക് 150 കോടി രൂപവീതവും കെ.എസ്.ആർ.ടി.സി.ക്കും കെ.കെ.ആർ.ടി.സി.ക്കും 100 കോടി രൂപവീതവുമാണ് ലഭിക്കുക. നാലു ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുമായി ആകെ 2500 ബസുകൾ ഈ തുക കൊണ്ട് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതുതായി വാങ്ങുന്നബസുകൾ തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾക്കായി ഉപയോഗിക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പ്രാബല്യത്തിൽവന്നതോടെയാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയത്. ക്ഷേത്രങ്ങളിലേക്കും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുൾപ്പെടെയുള്ള…

Read More

ചന്ദ്രയാൻ -3 ദൗത്യം വിജയമാകും ; ഐഎസ്ആർഒ മുൻ മേധാവി

ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ മേധാവി കെ. ശിവൻ. നിർണ്ണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് പ്രവർത്തനത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചന്ദ്ര നിർമ്മാണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പേടകത്തിന്റെ യാത്രാ പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് പ്രവർത്തനത്തിന്റെ ഡേറ്റുകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം പദ്ധതിയെന്നും അത് വളരെ സഹായകമായതായും…

Read More

ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു: പാലക്കാട് വേലന്താവളം ഒഴലപതി സ്വദേശി സുധ 60 ഇന്ന് ബെംഗളൂരു അമ്യതനഗർ ചൂടസാന്ദ്രയിൽ വച്ച് നിര്യാധയായി. ഭർത്താവ് സഹദേവൻ മക്കൾ കാർത്തിക്, പ്രവീൺ. അന്ത്യകർമങ്ങൾ നാട്ടിൽ വച്ച് നാളെ നടത്തുന്നതാണ്.

Read More