ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ള ഇരുപതിലധികം പേരെ ആക്രമിച്ച കുരങ്ങൻ ഒടുവിൽ പിടിയിൽ

ബെംഗളൂരു: നഗരത്തിലെ പഴയ കുണ്ടുവാടയിൽ ആളുകളെ നിരന്തരം ശല്യം ചെയ്ത കുരങ്ങ് വനംവകുപ്പ് സൂക്ഷിച്ച കൂട്ടിൽ വീണു. ഇരുപതിലധികം പേരെ ആക്രമിച്ച കുരങ്ങിനെയാണ് ഒടുവിൽ പിടികൂടിയാട്ടുള്ളത്.

ഈ കുരങ്ങനെ ഭയന്ന് കുണ്ടുവടയിലെ സ്‌കൂളിൽ പോകാൻ വിദ്യാർത്ഥികൾക്ക് ഭയമായിരുന്നു. കൂടാതെ ഈ കുരങ്ങൻ ബൈക്ക് യാത്രികരെയും ആക്രമിക്കുകയായിരുന്നു.

ഇതോടെ മടുത്ത ആളുകൾ കുരങ്ങിനെ പിടികൂടാൻ വനംവകുപ്പിന് പരാതി നൽകി. കുരങ്ങിനെ പിടികൂടാൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശശിധറിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

കഴിഞ്ഞ ദിവസം കൂട്ടിനുള്ളിൽ കയറിയ കുരങ്ങൻ രക്ഷപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ ഇന്നലെ വനംവകുപ്പ് സൂക്ഷിച്ചിരുന്ന കൂട്ടിൽ കുരങ്ങൻ പെടുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരായ ഹരീഷ്, മരു സിദ്ധപ്പ ദേവരാജ്, ശരണപ്പ, ഹിദായത്ത് എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു. ബന്ദിയായ കുരങ്ങിനെ കാട്ടിലേക്ക് തുറന്നുവിടാൻ ഒരുങ്ങുകയാണ് വനംവകുപ്പ് ജീവനക്കാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts