മണ്‍സൂണ്‍ ഓഫറുമായി കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ കേരളആര്‍ടിസിയും;10% നിരക്കിളവ്‌.

ബെംഗളൂരു : കഴിഞ്ഞ ദിവസം കർണാടക ആർടിസി പ്രഖ്യാപിച്ച നിരക്കിളവിന് പിന്നാലെ കേരള ആർടിസിയും എസി വോൾവോ–സ്കാനിയ ബസുകളിലെ ടിക്കറ്റ് ചാർജ് കുറയ്ക്കുന്നു. കാലവർഷത്തെ തുടർന്നു യാത്രക്കാരെ ആകർഷിക്കാൻ വേണ്ടിയാണ് നിരക്കിളവ് ഏർപ്പെടുത്തുന്നത്.

ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എസി ബസുകളിൽ അടുത്ത മാസം ഒന്നു മുതൽ 10% വരെയാണ് ടിക്കറ്റ് ചാർജ് കുറയുക.

കർണാടക ആർടിസിയും കേരളത്തിലേക്കുള്ള എസി ബസുകളിലെ നിരക്ക് 10–15% കുറച്ചിട്ടുണ്ട്.ഈ മാസം 12നു കർണാടക ആർടിസിയുടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും. കേരള–കർണാടക ആർടിസി ബസുകൾ നിരക്കു കുറച്ചതു സ്വകാര്യ ബസുകളെയും ചാർജ് കുറയ്ക്കാൻ പ്രേരിപ്പിച്ചേക്കും.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഒരേ റൂട്ടിൽ കേരള ആർടിസിയെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് കർണാടകയുടെ എസി ബസുകൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് സാധാരണദിവസങ്ങളിൽ 1007 രൂപയും തിരക്കുള്ള ദിവസങ്ങളിൽ 1200 രൂപയുമാണ് കർണാടക ആർടിസി ടിക്കറ്റ് ചാർജ്. എന്നാൽ കോഴിക്കോട്ടേക്ക് കേരളത്തിന്റെ എസി ബസുകളിലാണ് ടിക്കറ്റ് ചാർജ് കുറവ്.

കർണാടക ആർടിസിയുടെ സ്പെഷൽ സർവീസുകളിലും നിരക്കു വളരെ കൂടുതലാണ്. പൊതുവെ തിരക്കു കുറഞ്ഞ സമയമായതിനാൽ കർണാടക സ്പെഷൽ‌ സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുമുണ്ട്.

ബെംഗളൂരുവിൽ നിന്നുള്ള കര്‍ണാടക-കേരള ആര്‍ ടി സി എസി ബസുകളിലെ പുതിയ നിരക്ക് ചുവടെ:

കേരള ആർടിസി 

1. കോഴിക്കോട്–605 രൂപ; 671 രൂപ

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

2. എറണാകുളം-(സേലം വഴി)-956; 1067

3. എറണാകുളം (കോഴിക്കോട് വഴി)-875; 971

4. കോട്ടയം (സേലം വഴി)-1028; 1254

5. പത്തനംതിട്ട (സേലം വഴി)–1100; 1342

6. കൊട്ടാരക്കര (സേലം വഴി)–1136; 1386

7. തിരുവനന്തപുരം (സേലം വഴി)-1244; 1518

8. തിരുവനന്തപുരം (കോഴിക്കോട് വഴി)-1172; 1430

കർണാടക ആർടിസി 

1. തിരുവനന്തപുരം–1007; 1200

2. ആലപ്പുഴ-960; 1142

3. കോട്ടയം–969; 1154

4. എറണാകുളം–865; 1027

5. പാലക്കാട്–769; 913

6. കോഴിക്കോട്–630; 808

7. കണ്ണൂർ–617; 750

8. കാസർകോട്–722; 880

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts