ബെംഗളൂരു:യുവതിയിൽ നിന്നും ഫുഡ് ഡെലിവറി കസ്റ്റമർ കെയർ ഏജൻസി എന്ന വ്യാജേന നടന്ന തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 20000 രൂപ. ബെംഗളൂരു നാഗവാര മേഖലയിൽ താമസിക്കുന്ന 64-കാരിയായ ശിൽപ്പ സർബോണത്ത് ആണ് സംഭവത്തിൽ കബളിപ്പിക്കപ്പെട്ടത്. ഓഗസ്റ്റ് ആറിനാണ് സംഭവം. ഇവർ ഒരു ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓർഡർ ചെയ്തു. ഓർഡർ ചെയ്ത് എതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓർഡർ കാൻസൽ ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇവരിൽ നിന്നും ക്യാൻസലേഷൻ ചാർജുകൾ ഈടാക്കിയിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം…
Read MoreDay: 13 August 2023
പുതിയ ഫീച്ചറുമായി വാട്സ്ആപ്; ഒറ്റ വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് അറിയാം വിശദാംശങ്ങൾ
വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് അടുത്തിടെയായി എത്തിച്ചിരിക്കുന്നത്. വീണ്ടും പുതിയ oru കുടുക്കാൻ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പു ചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ഓരോ ചാറ്റുകള്‍ക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകള്‍ക്കൊപ്പം…
Read Moreകാറിന് പിന്നിൽ ലോറി ഇടിച്ച് അപകടം ;ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
ബെംഗളൂരു: ചിത്രദുർഗയിൽ ദാരുണമായ വാഹനാപകടം. കാറിന് പിന്നിൽ ലോറിയിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബസവൻബാഗേവാഡി താലൂക്കിലെ കുദരെസലവാഡഗി ഗ്രാമത്തിൽപ്പെട്ടവരാണ് മരിച്ചത്. സംഗനബസപ്പ, ഭാര്യ രേഖ, മകൻ അഗസ്ത്യ ബന്ധു ഭീമശങ്കർ എന്നിവർ സംഭവസ്ഥലത്തും മധുസൂദനൻ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാറിൽ സഞ്ചരിക്കവേയാണ് അപകടം. ചിക്കമംഗളൂരു വരെ എത്തിയിരുന്നു. മധുസൂദനൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Read Moreബിബിഎംപി തീ പിടിത്തം അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി
ബെഗളൂരു: ബി.ബി.എം.പി ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ഡിവിഷനിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബി.ബി.എം.പി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പോലീസ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അന്വേഷണത്തിനു പുറമെയാണിത്. തീപിടിത്തത്തിൽ ഒമ്പതു പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു ഡി.കെ. മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്ത് 2019 മുതൽ 2023 വരെയുള്ള പ്രവൃത്തികളിൽ കരാറുകാരുടെ കുടിശ്ശിക ബില്ലുകൾ മാറ്റിനൽകാത്ത വിഷയം ചൂടുപിടിച്ചു നിൽക്കുകയാണ്. എന്നാൽ, ബി.ജെ.പി കാലത്ത് നടന്ന പ്രവൃത്തികളുടെ ഗുണമേന്മ ക്രമക്കേടും അന്വേഷിക്കും ഈ ബില്ലുകൾ മാറിനൽകാത്തതെന്നുമാണ് സർക്കാർ…
Read Moreസ്കൂട്ടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു;മകന് ഗുരുതര പരിക്ക്
ബെംഗളൂരു: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. മകന് ഗുരുതര പരിക്കേറ്റു. തൊക്കോട്ടിനടുത്തുള്ള ചോമ്പുഗുഡ്ഡെയിലാണ് അപകടം നടന്നത്. മംഗളൂരു അേക്കല സ്വദേശി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ നൗഷാദ് ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ബാസും നൗഷാദും സ്‌കൂട്ടറിൽ ദേർളക്കട്ടെ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ അബ്ബാസും നൗഷാദും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെയും മകനെയും ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അബ്ബാസ് യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
Read Moreകേരളത്തില്‍ ഉൽക്ക വര്‍ഷം വന്നില്ല പകരം ഉണ്ടായത് ട്രോള് പെരുമഴ; ‘പ്ലിങ് ‘ ആയി ആകാശം നോക്കി നിന്നവർ
തിരുവനന്തപുരം: ഉൽക്ക വര്‍ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചവരെ ആകാശത്ത് നോക്കി കാത്തിരുന്ന പലരും നിരാശയിലായി. നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമെന്ന് പറഞ്ഞ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം കാണാൻ ആയില്ല എന്ന് മാത്രമല്ല ആകാശത്ത് ഒരു അത്ഭുത കാഴ്ചയും പ്രത്യക്ഷപ്പെട്ടില്ല. പുലര്‍ച്ചെ നാലുമണിവരെ പലരും ഉല്‍ക്ക വര്‍ഷം കാണാന്‍ കാത്തിരുന്ന പലരും നിരാശയായി. അതേ സമയം കേരളത്തില്‍ നിരാശ സമ്മാനിച്ചെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉല്‍ക്കവര്‍ഷം ദൃശ്യമായി എന്നാണ് വിവരം. എന്നാൽ ഉല്‍ക്കവര്‍ഷം കേരളത്തില്‍ ദൃശ്യമായോ എന്നത് സംബന്ധിച്ച് സ്ഥിരീകണമൊന്നും…
Read Moreആറ് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ; ഞെട്ടൽ വിട്ടുമാറാതെ പ്രദേശവാസികൾ
പത്തനംതിട്ട: ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി. ജീർണ്ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെടുത്തത് . തിരുവല്ല വളഞ്ഞവട്ടത്താണ് സംഭവം. ചതുപ്പിന് സമീപത്ത് നിന്നും ദുർഗന്ധം പടർന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിച്ചിരുന്നു . ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തിരുവല്ല പുളിക്കീഴ് ജംഗ്ഷന് സമീപത്തെ ചതുപ്പില്‍ ആറുമാസത്തോളം…
Read Moreകോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യ സ്ഥിരീകരിക്കുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് ത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത് . ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവഴിയില്‍ താഴെ പുതിയടത്ത് വീടിനു സമീപം ഒരു വയലരികില്‍ ആയാണ് ഇന്ന് രാവിലെയോടെ മൃതദേഹവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദ്ദേഹം ആണെന്നാണ് സംശയിച്ചിരുന്നു. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധം പടര്‍ന്നിരുന്നു. അവശിഷ്ടം കണ്ടെത്തിയ നാട്ടുകാരാണ് കൊയിലാണ്ടി പോലീസില്‍ വിവരം അറിയിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.…
Read Moreഎംഎൽഎ ക്കെതിരെ വാട്സ്‌ആപ് സ്റ്റാറ്റസ് ഇട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: കടുര്‍ മണ്ഡലം കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്.ആനന്ദിനെതിരെ വാട്സ്‌ആപ് സ്റ്റാറ്റസിട്ട വനിത പോലീസിന് സസ്പെൻഷൻ. തരികെരെ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ.ലതക്കെതിരെയാണ് ചിക്കമംഗളൂരു ജില്ല പോലീസ് സൂപ്രണ്ട് ഉമ പ്രശാന്തിെൻറ നടപടി. കടുര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലതയെ ഈയിടെയാണ് തരികെരെയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഹെല്‍മറ്റ് ധരിക്കാത്ത ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താൻ പിഴ ചുമത്തിയതിന് എം.എല്‍.എയുടെ പ്രതികാരമാണ് സ്ഥലം മാറ്റം എന്നാണ് ലതയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് എം.എല്‍.എയുടെ വീട്ടില്‍ ചെന്ന് പ്രതിഷേധിച്ചതിന് പിറകെയായിരുന്നു വാട്സ്‌ആപ്…
Read Moreതാനൂര്‍ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റംചുമത്തി ക്രൈംബ്രാഞ്ച്
താനൂര്‍: കസ്റ്റഡി മരണക്കേസില്‍ പൊലീസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെ എട്ട് പൊലീസുകാര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. താനൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ആര്‍.ഡി. കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ആഷിഷ് സ്റ്റീഫന്‍, ഡാന്‍സാഫ് അംഗങ്ങളായ ജിനേഷ്, അഭിമന്യു, കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ വിപിന്‍, പരപ്പനങ്ങാടി സ്റ്റേഷനിലെ ആല്‍ബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. നിലവില്‍ ഇവര്‍ സസ്‌പെന്‍ഷനിലാണ്.…
Read More