ബെഗളൂരു: ബി.ബി.എം.പി ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ഡിവിഷനിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബി.ബി.എം.പി ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
പോലീസ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അന്വേഷണത്തിനു പുറമെയാണിത്.
തീപിടിത്തത്തിൽ ഒമ്പതു പേർക്ക് പൊള്ളലേറ്റിരുന്നു.
ഇവർ ചികിത്സയിലുള്ള വിക്ടോറിയ ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു ഡി.കെ.
മുൻ ബി.ജെ.പി സർക്കാറിന്റെ ഭരണകാലത്ത് 2019 മുതൽ 2023 വരെയുള്ള പ്രവൃത്തികളിൽ കരാറുകാരുടെ കുടിശ്ശിക ബില്ലുകൾ മാറ്റിനൽകാത്ത വിഷയം ചൂടുപിടിച്ചു നിൽക്കുകയാണ്.
എന്നാൽ, ബി.ജെ.പി കാലത്ത് നടന്ന പ്രവൃത്തികളുടെ ഗുണമേന്മ ക്രമക്കേടും അന്വേഷിക്കും ഈ ബില്ലുകൾ മാറിനൽകാത്തതെന്നുമാണ് സർക്കാർ നിലപാട്.
ഈ വിഷയത്തിൽ ഉപമുഖ്യമന്ത്രിയും കരാറുകാരും തമ്മിൽ ശീതസമരം നടക്കുകയാണ്.
ബി.ബി.എം.പി ആസ്ഥാനത്തുള്ള പ്രവൃത്തികളുടെ രേഖകൾ നശിപ്പിക്കാൻ ബി.ജെ.പി ഉണ്ടാക്കിയ തീപിടിത്തമാണ് സംഭവമെന്നാണ് പ്രചാരണം.
ഇതേത്തുടർന്നാണ് ശിവകുമാറിന്റെ പ്രതികരണം. എന്നാൽ, തീപിടിത്തം സംബന്ധിച്ച പ്രചാരണങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.