ദക്ഷിണ കന്നഡയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രികർക്ക് പിഴ

ബെംഗളൂരു : ദക്ഷിണ കന്നഡയിലെ പുത്തൂരിൽ ഇരുചക്രവാഹന യാത്രികന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 500 രൂപ ചലാൻ നൽകിയതായി പരാതി. ഇരുചക്രവാഹന യാത്രികൻ തുക നൽകിയെങ്കിലും പുത്തൂർ നഗരസഭാംഗം ശിവരാമ സാപല്യയാണ് വിഷയം ഉന്നയിച്ചത്.

മാർച്ച് 7 ന് മഹാലിംഗേശ്വര ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ബെലിയപ്പ ഗൗഡയെ പോലീസ് തടയുന്നത് കണ്ടതായി സപല്യ പറഞ്ഞു. അയാളിൽ നിന്ന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയെന്നും, പോലീസ് ബെലിയപ്പയിൽ നിന്ന് 500 രൂപ പിരിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

‘നൽകിയ ചലാനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. ഇരുചക്ര വാഹനക്കാരന് എങ്ങനെയാണ് സീറ്റ് ബെൽറ്റ് ദരിക്കാത്തതിന് പിഴ ചുമത്തുക, കൂടാതെ ചലാനിൽ ബെലിയപ ഗൗഡയുടെ പേര് തെറ്റായി എഴുതിയിരിക്കുന്നു, തീയതി തെറ്റായി പരാമർശിച്ചിരിക്കുന്നു. ചെക്ക് റിപ്പോർട്ട്-കം-രസീത് 2021 ഫെബ്രുവരി 28-എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.ആവശ്യമായ എല്ലാ രേഖകളും ബെലിയപ്പയുടെ പക്കലുണ്ടായിട്ടും പോലീസ് അനധികൃതമായി പിഴചുമത്തി എന്ന് ”സപല്യ പറഞ്ഞു.

ഇത് ചോദ്യം ചെയ്ത സപല്യയോട് “അവർ ആദ്യം പരുഷമായി പെരുമാറി, എന്നാൽ പിന്നീട് ഗൗഡയ്ക്ക് പണം തിരികെ നൽകാമെന്ന് ഉറപ്പുനൽകി. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പോലീസ് കുറച്ചുകൂടി പരിഗണനയും ജനസൗഹൃദവും കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഈ വിഷയം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും, ”സപല്യ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ സർവീസുകൾ ഒരു മണിക്കൂർ നേരത്തെ ആരംഭിക്കും
[masterslider id="10"]

Related posts