സാൻഡ്‌വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് റെസ്റ്റോറന്റ് ഈടാക്കിയ സർവീസ് ചാർജ് 180 രൂപ 

മിലാൻ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പലപ്പോഴും അധിക സർവീസ് ചാർജൊക്കെ ഈടാക്കാറുണ്ട്.

ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ബ്രാൻഡിനുമൊക്കെ അനുസരിച്ചായിരിക്കും അധിക ചാർജ് പലപ്പോഴും ഈടാക്കാറുള്ളത്.

ഇറ്റലിയിലെ ഒരു റെസ്റ്റോറന്റിൽ ഇതുപോലെ ഈടാക്കിയ അധിക സർവീസ് ചാർജ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഭക്ഷണം കഴിക്കാനെത്തിയവർ.

സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിന് സർവീസ് ചാർജ് ഈടാക്കിയത്. അഞ്ചോ പത്തോ രൂപയല്ല, 180 രൂപ സാൻവിച്ച് മുറിച്ച് നൽകിയതിന് മാത്രം റെസ്റ്റോറന്റ് ഈടാക്കിയത്.

ഇറ്റലിയിലെ കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന ബാർ കം റെസ്റ്റോറന്റാണ് ഇത്തരത്തിൽ ഒരു ബില്ല് നൽകിയത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ബില്ല് കണ്ട് പ്രകോപിതരായ ഒരാളാണ് ബില്ലിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

സാൻഡ്‌വിച്ച് പകുതിയായി മുറിച്ചുതന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അതിന് നിങ്ങൾ അധികം പണം നൽകേണ്ടി വരുമെന്നായിരുന്നു യുവാവിന്റെ പരിഹാസം.

7.50 ഇറ്റാലിയൻ യൂറോയാണ് സാൻഡ്‌വിച്ചിന് നൽകേണ്ടി വന്നത്. എന്നാൽ രണ്ടുകഷ്ണമാക്കി മുറിച്ചതോടെ ഇത് 9.50 യൂറോയായി.

സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി. പകൽകൊള്ളയാണ് ഇതായിരുന്നു പലരുടെയും അഭിപ്രായം. 

ഇതോടെ വിശദീകരണവുമായി കഫേ ഉടമ രംഗത്തെത്തി. അധികമായി കൊടുക്കുന്ന കാര്യങ്ങൾക്ക് അധിക പണം ഈടാക്കുമെന്ന് ക്രിസ്റ്റീന ബിയാച്ചി പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

സാൻഡ്‌വിച്ച് രണ്ടുകഷ്ണമാക്കുമ്പോൾ രണ്ടു പ്ലേറ്റ് എടുക്കേണ്ടി വരും. അത് മുറിക്കാനും പ്ലേറ്റ് കഴികാനും അധിക സമയം വേണം.

സാൻഡ്‌വിച്ചിൽ ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെട്ടിട്ടുണ്ട്. അത് മറിയാതെ ബ്രഡ് മുറിക്കാൻ അധികം സമയം ആവശ്യമായി വന്നിട്ടുണ്ട്.

ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതിന്റെ ഉടമയുടെ വാദം.

ആ സമയത്ത് ഉപഭോക്താവ് പരാതി നൽകിയിരുന്നെങ്കിൽ ബില്ലിൽ നിന്ന് ചാർജ് നീക്കം ചെയ്യുമെന്നും ബിയാച്ചി കൂട്ടിച്ചേർത്തു.

ഇറ്റലിയിൽ വിനോദ സഞ്ചാരികളിൽ നിന്ന് ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നത് ആദ്യത്തെ സംഭവമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts