ആകാശ വിസ്മയം കാണാം… ഇന്ന് ഉറങ്ങാതിരിക്കൂ

മനോഹരമായ കാഴ്ച്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്.

വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ നാളെയും മറ്റന്നാളും ആകാശം നോക്കാം.

ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്.

വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.

വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക.

ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ.

സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു.

ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്.

ഈ മാസം 12 ന് നടക്കുന്ന ഏറ്റവും മികച്ച ആകാശവിസ്മയം കാണാനായി ഉറങ്ങാതിരിക്കുമല്ലൊ?

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us