അയൽവാസിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: അയൽവാസിയുടെ ശുചിമുറിയിലിരുന്ന് വീഡിയോ പകർത്തിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള മുൽക്കിയിൽ ഓഗസ്റ്റ് 2, 3 തീയതികളിലെ രാത്രിയിലാണ് സംഭവം.

സുമന്ത് പൂജാരി ശുചിമുറിക്കുള്ളിലിരുന്ന് വീഡിയോ പകർത്തിയെന്ന് പരാതിക്കാരനായ പ്രജ്വൽ ആരോപിച്ചു. 21 കാരനായ പൂജാരി തന്റെ അമ്മയെയും സഹോദരിയെയും ക്യാമറയിൽ പകർത്താൻ ഉദ്ദേശിച്ചിരുന്നതായും ഇര ആരോപിച്ചു.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

വെള്ളിയാഴ്ച പ്രതിയെ മുൽക്കി പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി (വോയറിസം), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 66 ഇ (സ്വകാര്യത ലംഘനത്തിനുള്ള ശിക്ഷ) എന്നിവ പ്രകാരം കേസെടുത്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ കുൽദീപ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു .

18 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രജ്വൽ ശുചിമുറിയിലേക്ക് പോകുന്നത് അല്ലാതെ അതിൽ അധികം ഒന്നും ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts