ബെംഗളൂരു: വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമാക്കുമെന്ന് ബ്ലോക്ക് മെയിൽ വനിത യാത്രക്കാരിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കാബ് ഡ്രൈവർ അറസ്റ്റിൽ. കാബ് ഡ്രൈവർ കിരണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരിയുടെ 20 ലക്ഷം രൂപയും 60 ലക്ഷം രൂപയുടെ സ്വർണവുമാണ് ഡ്രൈവർ തട്ടിയെടുത്തത്. 2022 നവംബറിലാണ് സംഭവം നടക്കുന്നത്. യാത്രക്കിടെ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ യുവതി സുഹൃത്തിനോട് വിവരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് മൂന്ന് യാത്രകൾക്ക് കൂടി ഡ്രൈവറായിരുന്നു പ്രതിയായ കിരൺ. ഇതിനിടെ യുവതിയുടെ ഫോൺ നമ്പർ വാങ്ങി കിരൺ സൂക്ഷിച്ചു. ഇതിന്…
Read MoreDay: 4 August 2023
വ്യാജ നേഴ്സ് ചമഞ്ഞ് യുവതിയെ കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവിന്റെ പെണ്ണ് സുഹൃത്ത് പിടിയിൽ
ആലപ്പുഴ: പ്രസവശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയെ വ്യാജ നേഴ്സിന്റെ വേഷത്തില്‍ എത്തിയ യുവതി കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വ്യാജ നഴ്സിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തുപരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയാണ് അറസ്റ്റിലായത്. വ്യാജ നഴ്സിന്റെ വേഷത്തിൽ എത്തിയത് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ആണെന്നാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടക്കുന്നു..
Read More4 കർണാടക പോലീസുകാർക്കെതിരെ കേരളത്തിൽ പിടിച്ചുപറിക്കേസ്
കൊച്ചി: കുമ്പളങ്ങി സ്വദേശികളായ സുഹൃത്തുക്കളിൽ നിന്ന് 3.95 ലക്ഷം രൂപ തട്ടിയെടുത്ത് നാല് കർണാടക പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഭയപ്പെടുത്തി പണം അപഹരിക്കൽ, പിടിച്ചുപറി, അന്യായമായി തടഞ്ഞുവയ്ക്കൽ, സംഘം ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷൻ എസ്ഐ ശിവപ്രകാശ്, പോലീസുകാരായ വിജയകുമാർ, സന്ദേശം, ശിവണ്ണ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരുടെ കൈയിൽനിന്ന് തട്ടിയെടുത്ത് 3.95 ലക്ഷം രൂപ ഇവരിൽനിന്ന് കണ്ടെടുത്തു. കുമ്പളങ്ങി ഇല്ലിക്കൽക്കുന്നേൽ അഖിൽ ആൽബി (31), കുമ്പളങ്ങി സെന്റ് ജോർജ് പള്ളിക്കുസമീപം കളിപ്പറമ്പിൽ നിഖിൽ ജോസഫ് (30)…
Read Moreഉടുപ്പി കോളേജ് വിവാദത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ്
ബെംഗളൂരു: ഉഡുപ്പി പാരാമെടിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉടുപ്പി പോലീസ് സ്വമേധയ കേസെടുത്തു. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവേൽ, ഉഡുപ്പി ജില്ലാ സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തത്. ‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’ എന്നാണ് ശരൺ പറഞ്ഞത്. ‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി…
Read Moreനന്ദിനി നെയ്യുടെയും തിരുപ്പതി ലഡ്ഡുവിന്റെയും മേലുള്ള തർക്കം; ടിടിഡിയെ ചർച്ചയ്ക്ക് ക്ഷണിച്ച് കെഎംഎഫ്
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്സിക്യൂട്ടീവ് ഓഫീസർക്ക് ലഡ്ഡു തയ്യാറാക്കാൻ നന്ദിനി നെയ്യ് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അപ്പോയിന്റ്മെന്റ് ആവശ്യപ്പെട്ട് കത്തയച്ചു. ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണം നിർത്തലാക്കിയതിന് ഭരണകക്ഷിയായ കോൺഗ്രസിനെ ബിജെപി കുറ്റപ്പെടുത്തിയതിനെ തുടർന്ന് പ്രശ്നം രാഷ്ട്രീയ വഴിത്തിരിവായിരുന്നു. മത്സരാധിഷ്ഠിത വില കാരണം ഫെഡറേഷന് ടിടിഡിക്ക് നെയ്യ് നൽകാനാവില്ലെന്ന് കെഎംഎഫ് മേധാവി ഭീമാ നായിക് പറഞ്ഞതിന് പിന്നാലെയാണ് ഈ ആഴ്ച ആദ്യം വിഷയം വീണ്ടും ഉയർന്നത്. നന്ദിനി നെയ്യ് ഉയർന്ന നിലവാരമുള്ളതാണെന്നും ടിടിഡി മറ്റെന്തെങ്കിലും നെയ്യ്…
Read Moreആർ.സി.ബിക്ക് പുതിയ പരിശീലകൻ എത്തുന്നു
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി.) പ്രധാന പരിശീലകനായി മുൻ സിംബാബ്വെ താരം ആന്റി ഫ്ലവറിനെ നിയമിച്ചു. ഹെഡ് കൊച്ചായിരുന്ന സഞ്ജയ് ബംഗാറിന്റെയും ക്രിക്കറ്റ് ഓപ്പറേഷൻ ഡയറക്ടർ മൈക് ഹെസ്സന്റെയും കാലാവധി പൂർത്തിയായതോടെ പുതിയ പരിശീലകൻ എത്തുന്നത്. ആർ.സി.ബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ ലണ്ടനിൽ വെച്ച് ആന്റി ഫ്ലവറുമായി കൂടിക്കാഴ്ച നടത്തിയാണ് കരാർ ഉറപ്പിച്ചത്. ആർ.സി.ബി.യിൽ ചേരുന്നതിൽ അഭിമാനമുണ്ടെന്നും ടീമിനെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആന്റി ഫ്ലവർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് സീസണിലും ലഖ്നോ…
Read Moreബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള
ചെന്നൈ : ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്.…
Read Moreരാഹുൽഗാന്ധിയുടെ അയോഗ്യത വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ…
Read Moreപ്രധാന മന്ത്രിയുമായി കൂടികാഴ്ച നടത്തി സിദ്ധരാമയ്യ
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് സിദ്ധരാമയ്യ മോദിയെ സന്ദർശിക്കുന്നത്. എഴുന്നള്ളത്തിൽ പങ്കെടുക്കുന്ന ആനയുടെ ചന്ദനത്തിൽത്തീർത്ത ശിൽപം സിദ്ധരാമയ്യ നരേന്ദ്രമോദിക്ക് സമ്മാനിച്ചു. പൂമാലയും മൈസൂർ പേട്ടയും തലപ്പാവും അണിയിച്ചു. നേതാക്കൾ തമ്മിലുള്ള ചർച്ചകൾ നടന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. ഇത്തവണത്തെ മൈസൂരു ദസറയിൽ വ്യോമാഭ്യാസ പ്രകടനം ഉൾപ്പെടുത്തണമെന്ന്…
Read Moreവീടുകൾതോറുമുള്ള മാലിന്യ ശേഖരണം ഉറപ്പാക്കുക: ബിബിഎംപിയിലേക്ക് പരാതിയുമായി പൗരന്മാർ
ബെംഗളൂരു: നഗരത്തിലെ വിവിധ പരാതികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പൗരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയപ്പോൾ, ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട 10,479-ലധികം പരാതികളാണ് ലഭിച്ചത്, ഒരു പ്രധാന പ്രശ്നം വീടുതോറുമുള്ള മാലിന്യ ശേഖരണം അപൂർണ്ണമാണ് എന്നതായിരുന്നു. ഇതിന്റെ തുടർനടപടിയെന്ന നിലയിൽ വ്യാഴാഴ്ച ബംഗളൂരു സർവ്വകലാശാലയിൽ ബിബിഎംപി സിറ്റിസൺ എൻഗേജ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പരിപാടിക്കിടെ, പൗരന്മാരും ഖരമാലിന്യ സംസ്കരണ സന്നദ്ധപ്രവർത്തകരും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതിലും മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചു. മാലിന്യ ശേഖരണത്തിന് ഉപയോഗിക്കുന്ന ഓട്ടോ ടിപ്പറുകളുടെ മേൽനോട്ടക്കുറവും അവർ എടുത്തുകാണിക്കുകയും…
Read More