യാത്രക്കാരിയിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത കാബ് ഡ്രൈവർ അറസ്റ്റിൽ 

ബെംഗളൂരു: വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമാക്കുമെന്ന് ബ്ലോക്ക് മെയിൽ വനിത യാത്രക്കാരിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കാബ് ഡ്രൈവർ അറസ്റ്റിൽ.

കാബ് ഡ്രൈവർ കിരണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യാത്രക്കാരിയുടെ 20 ലക്ഷം രൂപയും 60 ലക്ഷം രൂപയുടെ സ്വർണവുമാണ് ഡ്രൈവർ തട്ടിയെടുത്തത്.

2022 നവംബറിലാണ് സംഭവം നടക്കുന്നത്.

യാത്രക്കിടെ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ യുവതി സുഹൃത്തിനോട് വിവരിക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു.

തുടർന്ന് മൂന്ന് യാത്രകൾക്ക് കൂടി ഡ്രൈവറായിരുന്നു പ്രതിയായ കിരൺ.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഇതിനിടെ യുവതിയുടെ ഫോൺ നമ്പർ വാങ്ങി കിരൺ സൂക്ഷിച്ചു.

ഇതിന് പിന്നാലെയാണ് പണം തട്ടാനുള്ള പദ്ധതി ഡ്രൈവർ ആസൂത്രണം ചെയ്തത്.

ഡ്രൈവർ യുവതിയെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി.

സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച യുവതി തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ ഡ്രൈവറോട് വിവരിച്ചു.

ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവർ യുവതിയോട് പണം ആവശ്യപ്പെട്ടു.

യുവതി പണവും സ്വർണവും നൽകിയെങ്കിലും പ്രതി ബ്ലോക്ക് മെയിലിങ് അവസാനിപ്പിച്ചില്ല.

സംശയം തോന്നിയ യുവതി ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലായത്.

  അപകടത്തിൽ മരിച്ച മലയാളിയുടെ സ്വർണം കവർന്നു

ഇതേതുടർന്ന് യുവതി തട്ടിപ്പിനിരയായത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് പിടികൂടി 60 ലക്ഷം രൂപയും 960 ഗ്രാം സ്വർണവും വീണ്ടെടുക്കുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts