പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് രാജ്യദ്രോഹമല്ല ; ഹൈക്കോടതി

ബെംഗളൂരു: പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് അപകീർത്തിപരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈകോടതി. കർണാടകയിലെ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ഹേമന്ദ് ചാന്ദഗൗഡറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബിദറിലെ ന്യൂ ടൗൺ പൊലീസ് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളായ അലാവുദ്ദീൻ, അബ്ദുൽ ഖലീൽ, മുഹമ്മദ് ബിലാൽ, മുഹമ്മദ് മെഹ്താബ് എന്നിവർക്കെതിരായി എടുത്ത കേസ് റദ്ദാക്കിയാണ് കോടതി പരാമർശം. കർണാടക ഹൈകോടതിയുടെ കലബുറഗി ബെഞ്ചിന്റേതാണ് നടപടി. ഇരു മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് ചുമത്തുന്ന 153(A) വകുപ്പും കേസിൽ…

Read More

മോശം കാലാവസ്ഥ ; മംഗളൂരുവിൽ വ്യോമഗതാഗതം താറുമാറായി

ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ വീണ്ടും മഴ ശക്തം. കഴിഞ്ഞ തിങ്കാളാഴ്‌ച മുതൽ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തിൽ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാൻഡ് ചെയ്‌തത്. ഹൈദരാബാദിൽ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവിൽ ലാൻഡ് ചെയ്യാനായില്ല. വായുവിൽ ഏറെ നേരം ചുറ്റിക്കറങ്ങിയ…

Read More

നികുതികൾ ഉയർത്തി സംസ്ഥാന സർക്കാർ 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്ത സൗജനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നികുതികൾ ഉയർത്തി കർണാടക സർക്കാർ. 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോഴാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നികുതികൾ ഉയർത്തിയത്. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നികുതി 20 ശതമാനം ഉയർത്തി. ബിയറുൾപ്പടെയുള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. 2023-24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണ് സിദ്ധരാമയ്യ അവതരിപ്പിച്ചത്. സൗജന്യമായി അടങ്ങിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 52,000 കോടിയാണ് പ്രതിവർഷം സർക്കാരിന് ചെലവാകുക.

Read More

യുവാവിന്റെ മുഖത്ത് മൂത്ര മൊഴിച്ച വിവാദത്തിന് പിന്നാലെ ഓടുന്ന കാറിൽ യുവാവിനെ മർദ്ദിച്ച് കാൽ നക്കിച്ചു 

ഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ  യുവാവിന് നേരെ ആക്രമണം. യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേർ അറസ്റ്റിലായി.  ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോയിൽ മുഹ്സിനെ ചെരിപ്പുകൊണ്ടടിക്കുകയും അക്രമിയുടെ കാലുകളിലൊന്ന് നക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം. ഗ്വാളിയോറിൽ നിന്നുള്ള വിഡിയോ എന്ന് പറഞ്ഞാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. ഗോലു ഗുർജറും സുഹൃത്തുക്കളും മുഹ്സിനെ ചെരിപ്പുകൊണ്ട് മർദ്ദിക്കുന്നതും മോശമായി പെരുമാറുന്നതുമാണ് വിഡിയോയിൽ…

Read More

നമ്മുടെ രാഷ്ട്രീയ നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവരെന്ന് നടി കജോൾ 

ന്യൂഡൽഹി: ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി കജോൾ. നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു. ‘ദി ട്രയൽ’ എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ. ഷോയുടെ സംവിധായകൻ സുപർണ് വർമയും നടൻ ജിഷു സെൻഗുപ്തയും ഒപ്പമുണ്ടായിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ…

Read More

വർഗീയ പ്രസംഗം; ബജ്റംഗ്ദൾ നേതാവിനെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: മീനും പച്ചക്കറിയും വിൽക്കാൻ എത്തുന്ന മുസ്‌ലിംകളുടെ കാര്യത്തിൽ ഹിന്ദുക്കൾ കരുതലോടെയിരിക്കണമെന്നും അത്യാവശ്യമെങ്കിൽ വെടിവെച്ചു കൊല്ലണം എന്നും പ്രസംഗിച്ച ബജ്റംഗ്ദൾ നേതാവും ഗുണ്ടയുമായ രഘുവിനെ കണ്ടെത്താൻ സക്ലേഷ്പുരിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതംമാറ്റ നിരോധ, ഗോവധ നിരോധ നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സക്ലേഷ്പുരിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. ഗോവധം തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞതിന് പിറകേയായിരുന്നു പ്രകോപന പരാമർശങ്ങൾ. രണ്ടു നിയമങ്ങളും റദ്ദാക്കും എന്ന് നേരത്തെ പ്രസ്താവിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ പരാമർശിച്ച് “മന്ത്രി പ്രിയങ്ക്…

Read More

കേരളത്തിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു: ഇന്നലെ മാത്രം മരണം 6 ആയി

കേരളത്തിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം ആറ് പേരാണ് പനി ബാധിച്ച് മരിച്ചത്. ഒരാള്‍ എലപ്പിനി ബാധിച്ചും നാല് പേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എച്ച്1എന്‍1 ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി എംസി മേഴ്സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിരിക്കെയായിരുന്നു മരണം. സംസ്ഥാനത്ത് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11,418 പേരാണ്. ഇതില്‍ 127 പേര്‍ക്ക് ഡെങ്കിപ്പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 298 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയും 15 പേര്‍…

Read More

എന്‍സിപി പിളര്‍ത്തി വിമത നീക്കം നടത്തിയ അജിത് പവാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങി എൻ സി പി

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി വിമത നീക്കം നടത്തിയ അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ എന്‍സിപി. അജിത് പവാറിനെയും കൂറുമാറിയ എംഎല്‍എമാരെയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കി. കത്ത് ലഭിച്ചെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമം അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത മൂന്ന് നേതാക്കളെ ശരദ് പവാര്‍ പുറത്താക്കി. നരേന്ദ്ര റാത്തോട്,വിജയ് ദേശ്മുഖ്,മന്ത്രി ശിവാജി രാവു ഗാര്‍ജെ എന്നിവരെയാണ് പുറത്താക്കിയത്.

Read More

ത്രെഡ്സിൻ്റെ ലോഗോയുടെ “ത്രെഡ്” മലയാളത്തിൽ നിന്നോ ?

ട്വിറ്ററിനെ വെല്ലുവിളിക്കാനിറങ്ങിയ മെറ്റയുടെ ത്രെഡ്സ് ഇപ്പോൾ ഹിറ്റായിരിക്കുകയാണ്. അവതരിപ്പിച്ചതിന് ശേഷം ഒരു മണിക്കൂറിനകം 10 ലക്ഷം പേരാണ് “നൂലി”ൽ പിടിച്ചത്, ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ 10 കോടിയിൽ അധികം പേർ ഉപയോക്താക്കൾ ആയി കഴിഞ്ഞു. ട്വിറ്ററിൻ്റെ സാങ്കേതിക രഹസ്യം കോപ്പിയടിച്ചു എന്ന് ആരോപിച്ച് ട്വിറ്റർ മാനേജ്മെൻറ് ത്രെഡിന് എതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. അതേ സമയം ത്രെഡ്സിൻ്റെ ലോഗോയെ കുറിച്ച് ചില മലയാളി നെറ്റിസൻസ് ഇപ്പോൾ അഭിമാനം കൊള്ളുകയാണ്. ഇടതു വശത്തേക്ക് തിരിച്ച് നോക്കിയാൽ ത്രെഡ്സിൻ്റെ ആദ്യ അക്ഷരമായ “ത്ര” എന്ന് പഴയ ലിപിയിൽ…

Read More

കണ്ണൂര്‍ ജില്ലയിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് രോഗബാധിത മേഖലയിലുള്ള 25 ഫാമുകളിലെ മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്ന് മറവ് ചെയ്യാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ബാബു പുതുപറമ്പില്‍ മണക്കടവ്, സിബി പുത്തന്‍പുരയില്‍ താളിപ്പാറ എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് 23 ഫാമുകളിലെയും മുഴുവന്‍ പന്നികളെയും കൊന്ന് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റര്‍ ചുറ്റളവില്‍…

Read More
Click Here to Follow Us