മോശം കാലാവസ്ഥ ; മംഗളൂരുവിൽ വ്യോമഗതാഗതം താറുമാറായി

ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ വീണ്ടും മഴ ശക്തം.

കഴിഞ്ഞ തിങ്കാളാഴ്‌ച മുതൽ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു.

എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്.

മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം താറുമാറായി.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

രാവിലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തിൽ ഇറക്കിയത്.

മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാൻഡ് ചെയ്‌തത്.

ഹൈദരാബാദിൽ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവിൽ ലാൻഡ് ചെയ്യാനായില്ല.

വായുവിൽ ഏറെ നേരം ചുറ്റിക്കറങ്ങിയ ശേഷമായിരുന്നു ഇത് റൺവേയിൽ ഇറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts