കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു;

ആലപ്പുഴ:  കായംകുളത്ത് ഡിവൈ എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് മയക്കുമരുന്ന് സംഘമെന്ന് ആരോപണം.സംഭവത്തില്‍ പ്രതിഷേധിച്ച് ദേവികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ്. ആര്‍എസ്എസ് മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘം അമ്പാടിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും

കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് അമ്പാടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. അമ്പാടിയുടെ കഴുത്തിനും കയ്ക്കും വെട്ടേറ്റിരുന്നു. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 2മുതല്‍ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts