എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ ശക്തി തെളിയിച്ച് അജിത്ത് പവാര്‍.

എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ ശക്തി തെളിയിച്ച് അജിത്ത് പവാര്‍. അജിത്ത് പവാര്‍ വിളിച്ച യോഗത്തില്‍ 29 എംഎല്‍എമാര്‍ എത്തിയപ്പോള്‍ ശരത് പവാറിന് പിന്തുണയുമായി എത്തിയത് 17 എംഎല്‍എമാര്‍ മാത്രമാണ്.

അതേസമയം ശരത് പവാറിനെ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയാതായി അജിത്ത് പവാര്‍ അവകാശപ്പെട്ടു. ശക്തിതെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശരത് പവാറും അജിത്ത് പവാറും മഹാരാഷ്ട്രയില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചത്.കൂടുതല്‍ പ്രവര്‍ത്തകരരെ അണിനിരത്തിയായിരുന്നു ഇരുപക്ഷത്തിന്റെയും ശക്തി പ്രകടനം.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

എന്നാല്‍ പാര്‍ട്ടിയിലെ 53 എംഎല്‍എമാരില്‍ 29 പേരും അജിത്ത് പവാറിന് പിന്തുണയുമായി വേദിയിലെത്തി. 83 വയസ്സായിട്ടും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പിന്‍മാറാത്തതടക്കം രൂക്ഷ വിമര്‍ശനമാണ് അജിത്ത് പവാര്‍ ഉയര്‍ത്തിയത്. ശരത് പവാര്‍ വൈബി ചവാന്‍ സെന്ററില്‍ വിളിച്ച യോഗത്തില്‍ 17 പേരാണ് പങ്കെടുത്തത്.

കൂറുമാറ്റ നിരോധനനിയമം ബാധകമാകാതിരിക്കാന്‍ 36 പേരാണ് അജിത്തിന് ആവശ്യം. 40 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞെങ്കിലും നിലവില്‍ 32 പേര്‍ മാത്രമായതിനാല്‍ അയോഗ്യത ഭീഷണിയും അജിത്തിന് നിലനില്‍ക്കുന്നുണ്ട്.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നല്‍കി. അതേസമയം, പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts