നഗരത്തിൽ കനത്ത മഴ: റോഡ് വഴിതിരിച്ചുവിടലും സുരക്ഷാ ഉപദേശവും പ്രഖ്യാപിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. മഴ കനത്തതോടെ പൊതുജനങ്ങളുടെ യാത്രയ്ക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചു. ബെംഗളൂരു ട്രാഫിക് പോലീസ് വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വഴിതിരിച്ചുവിടാൻ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ബിഇഎൽ സർക്കിൾ മുതൽ കുവെമ്പു സർക്കിൾ മുതൽ ഹെബ്ബാൾ ഫ്ലൈ ഓവർ വരെയുള്ള ഔട്ടർ റിങ് റോഡിൽ (ഒആർആർ) വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം മന്ദഗതിയിലായി. ഈ റോഡ് താൽകാലികമായി ഒഴിവാക്കാനും ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ വഴികൾ തേടാനും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. എസ്‌ജെപി റോഡിലെ മാർക്കറ്റ് ഡൗൺ റാംപ്,…

Read More

വിവാഹശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാത്തത് ക്രൂരതയല്ല ; ഹൈക്കോടതി

ബെംഗളൂരു: വിവാഹശേഷം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ആത്മീയ വീഡിയോകള്‍ സ്ഥിരമായി കാണുന്ന ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെടാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യൻ ശിക്ഷാനിയമം 498 എ വകുപ്പു പ്രകാരം ഇത് ക്രൂരതയാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ ക്രിമിനല്‍ പരാതി ഹൈക്കോടതി തള്ളി. വിവാഹം കഴിഞ്ഞിട്ടും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാത്തത് ഈ വകുപ്പുപ്രകാരം ക്രൂരതയല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഭാര്യ നല്‍കിയ പരാതിയിലുള്ള നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ശാരീരികബന്ധത്തിലേര്‍പ്പെടാത്തത് ക്രൂരതയാകുമ്പോഴാണ് കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. 2019 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

Read More

ബൈജൂസിൽ വീണ്ടും പിരിച്ചു വിടൽ

ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും കൂട്ടപിരിച്ചിവിടല്‍. കമ്പനിയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായി 1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച്‌ ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഏറ്റവും പുതിയ പിരിച്ചുവിടല്‍ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വര്‍ഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച്‌ വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി…

Read More

ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി നടി രശ്മിക മന്ദാന

ബെംഗളൂരു: ദീര്‍ഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച്‌ പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല. കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചര്‍ച്ചയാക്കാനും നടി താല്‍പര്യപ്പെടാത്തതിനാല്‍ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.

Read More

മദ്യത്തിന് നികുതി വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽ സിദ്ധരാമയ്യ സർക്കാർ ബജറ്റ് അവതരിപ്പിച്ചേക്കും. മദ്യത്തിന് നികുതി വർധിപ്പിച്ച്‌ വരുമാനം 35,000 കോടിയിൽ നിന്ന് 40000 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. യെദിയൂരപ്പയുടെ കാലത്ത് മദ്യത്തിന്…

Read More

ബന്ദിപ്പൂരിൽ കാട്ടാനയെ ചത്തനിലയിൽ കണ്ടെത്തി

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ബന്ദിപൂർ ടൈഗർ റിസർവ് ഏരിയയിലെ ചിരകനഹള്ളി ഗ്രാമത്തിൽ പെൺ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. കാട്ടാനയ്ക്ക് ഏകദേശം 65 വയസ്സ് പ്രായമുണ്ടെന്നാണ് പറയപ്പെടുന്നത്, സ്വാഭാവിക കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 15 ന് ബിആർടി ടൈഗർ റിസർവ് വനമേഖലയിൽ നിന്ന് പുറത്തേക്ക് പോയ കാട്ടാനയെ ബന്ദിപ്പൂർ വനത്തിലെ കുണ്ടുകെരെ റേഞ്ചിൽ വിഹരിച്ചിരുന്നത്. പേച്ചിയുടെ സഞ്ചാരത്തെക്കുറിച്ച് അറിഞ്ഞ വനംവകുപ്പ് വെള്ളിയാഴ്ച രാവിലെ ജംബോയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ പോത്തരാജുവിന്റെ ഫാമിൽ കയറിയ കാട്ടാന…

Read More

കാവേരി ജലത്തിന്റെ അർഹമായ വിഹിതം തമിഴ്‌നാടിന് ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ഉറപ്പാക്കണം; ഒപിഎസ്

ബെംഗളൂരു: കാവേരി ജലത്തിൽ സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉറപ്പാക്കണമെന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ഒ പനീർശെൽവം പറഞ്ഞു. കാവേരി നദീജല തർക്ക ട്രിബ്യൂണലിന്റെയും (സിഡബ്ല്യുഡിടി) സുപ്രീം കോടതിയുടെയും അന്തിമ നിർദേശപ്രകാരം കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവനുസരിച്ച് ഒരു വർഷത്തിൽ 177.25 ടിഎംസി വെള്ളം കർണാടക സർക്കാർ തമിഴ്‌നാടിന് വിട്ടുകൊടുക്കണം. എന്നാൽ, കർണാടക നിർദിഷ്ട വെള്ളത്തിന് പകരം…

Read More

കാണാതായ രണ്ട് പെൺകുട്ടികളെ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: കാണാതായ 13ഉം 10ഉം വയസ്സുള്ള രണ്ട് സ്‌കൂൾ കുട്ടികളെ ഞായറാഴ്ച ഉച്ചയോടെ കോണനകുണ്ടെ പോലീസ് കണ്ടെത്തി. ധർമ്മസ്ഥലയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ഒരു യുവതിയാണ് രക്ഷിതാവില്ലാതെ പെൺകുട്ടികൾ യാത്ര ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തത്. തുടർന്ന് യുവതി തന്നെ കോണങ്കുണ്ടെ പോലീസിൽ വിവരമറിയിച്ചക്കുകയായിരുന്നു. കുട്ടികളെ യുവതിയോട് കസ്റ്റഡിയിൽ വയ്ക്കാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി നെലമംഗലയിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു. സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ് എടുത്താണ് പെൺകുട്ടികൾ ധർമസ്ഥലയിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ചോക്ലേറ്റ്…

Read More

മൂന്ന് ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകി കർണാടക കോൺഗ്രസ്

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, ബിജെപി ചണ്ഡീഗഡ് യൂണിറ്റ് സംസ്ഥാന അധ്യക്ഷൻ അരുൺ സൂദ് എന്നിവർക്കെതിരെ കർണാടകയിലെ കോൺഗ്രസ് പോലീസിൽ പരാതി നൽകി. കർണാടക ഐടി മന്ത്രിയും കെപിസിസി കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ വിംഗ് ചെയർമാനുമായ പ്രിയങ്ക് ഖാർഗെ, കോ-ചെയർമാൻ രമേഷ് ബാബു എന്നിവർ സമർപ്പിച്ച പരാതിയിൽ, കോൺഗ്രസ് പാർട്ടിയെയും അതിന്റെ മുതിർന്ന നേതാക്കളെയും ലക്ഷ്യമിട്ട് ക്ഷുദ്രകരവും തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു. ബംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ സന്ദർശിച്ച…

Read More
Click Here to Follow Us