കാണാതായ രണ്ട് പെൺകുട്ടികളെ കെഎസ്ആർടിസി ബസിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: കാണാതായ 13ഉം 10ഉം വയസ്സുള്ള രണ്ട് സ്‌കൂൾ കുട്ടികളെ ഞായറാഴ്ച ഉച്ചയോടെ കോണനകുണ്ടെ പോലീസ് കണ്ടെത്തി.
ധർമ്മസ്ഥലയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ഒരു യുവതിയാണ് രക്ഷിതാവില്ലാതെ പെൺകുട്ടികൾ യാത്ര ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തത്. തുടർന്ന് യുവതി തന്നെ കോണങ്കുണ്ടെ പോലീസിൽ വിവരമറിയിച്ചക്കുകയായിരുന്നു. കുട്ടികളെ യുവതിയോട് കസ്റ്റഡിയിൽ വയ്ക്കാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി നെലമംഗലയിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളുമായി കൂട്ടിച്ചേർക്കുകയും ചെയ്തു.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ് എടുത്താണ് പെൺകുട്ടികൾ ധർമസ്ഥലയിലേക്ക് പോയതെന്ന് പോലീസ് പറഞ്ഞു. ചോക്ലേറ്റ് വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയതിന് അച്ഛൻ ശാസിച്ചതിനെ തുടർന്നാണ് അവർ യാത്ര തുടങ്ങാൻ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരം പെൺകുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞു. സിസിടിവി ക്യാമറ പരിശോധിച്ചതിൽ മജസ്റ്റിക്കിൽ നിന്ന് ധർമസ്ഥലയിലേക്കുള്ള ബസിൽ പെൺകുട്ടികൾ കയറിയതായി പൊലീസ് കണ്ടെത്തി. ഇതിനിടയിലാണ് കുട്ടികളെ ഒറ്റയ്ക്ക് കണ്ടതിൽ സംശയം തോന്നിയ യുവതി പെൺകുട്ടികളെ ചോദ്യം ചെയ്തതും പോലീസിനെ അറിയിച്ചതും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts