ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മൽസരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോ ഓർഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, കർണ്ണാടക കോ ഓർഡിനേറ്റർ ബിലു. സി. നാരായണൻ, ജയമോഹൻ, രാകേഷ് സുകുമാരൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. മൽസരങ്ങളിൽ വിജയികളായവരുടെയും, മേഖലാ മൽസരങ്ങളിൽ വിജയികളായവരുടെയും കവിതാലാപനൾക്കൊപ്പം, വിധികർത്താക്കളെ അനുമോദിക്കുകയും ചെയ്തു. ശ്രീജേഷ്.പി, ജിസ്സോ ജോസ്, അനൂപ്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര, സുചിത്ര എന്നിവർ നേതൃത്വം…
Read MoreDay: 26 June 2023
നടൻ സി.വി ദേവ് അന്തരിച്ചു
കോഴിക്കോട്: സിനിമാ – നാടക നടൻ സി.വി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നൂറിലേറെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുള്ള ദേവ് കോഴിക്കോട് സ്വദേശിയാണ്. ‘യാരോ ഒരാള്‍’ ആണ് ആദ്യ സിനിമ. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കൻ’ എന്ന സിനിമയിലെ ആനക്കാരൻ, ‘ഇംഗ്ലീഷ് മീഡിയം’ ചിത്രത്തിലെ വത്സൻ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങിയവ ദേവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും എന്നീ ചിത്രങ്ങളിലും…
Read More84 കാരി തന്റെ കോടികളുടെ സ്വത്തും ബംഗ്ലാവും എഴുതി കൊടുത്തത് ഏഴ് പൂച്ചകൾക്ക്
ഫ്ലോറിഡ: സ്വത്തുക്കള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും എഴുതി വയ്ക്കുന്നത് പ്രായമായവരുടെ മുന്‍തരുതലുകളിലൊന്നാണ്. പല കാരണങ്ങളാല്‍ മക്കള്‍ക്ക് പകരം മറ്റു പലര്‍ക്കും സ്വത്ത് എഴുതി നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ പോരാട്ടം വരെ നടക്കുന്ന കാഴ്ചകളും ഇന്ന് പതിവാണ്. എന്നാല്‍ നാന്‍സി സോയര്‍ എന്ന വനിതയുടെ വില്‍പത്രം അനുസരിച്ച് ആരോട് കേസ് പറയുമെന്ന ആശങ്കയാണ് ബന്ധുക്കള്‍ക്കുള്ളത്. കാരണം തന്‍റെ ഏഴ് പൂച്ചകള്‍ക്കാണ് ഇവര്‍ 20 കോടിയിലധികം മൂല്യം വരുന്ന സ്വത്തും ആഡംബര ബംഗ്ലാവും ഇവര്‍ എഴുതി വച്ചിരിക്കുന്നത്. പേഴ്സ്യന്‍ പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്നൈറ്റ്, നെപ്പോളിയന്‍,…
Read Moreഡ്രോണുകൾ ഉപയോഗിച്ച് കണക്കെടുപ്പ്; തെരുവ് നായ്ക്കളുടെ കണക്കെടുപ്പും ഇനി ഹൈടെക്;
ബെംഗളൂരു: നാല് വർഷത്തിന് ശേഷം നടത്തുന്ന നായ്ക്കളുടെ സർവേയ്‌ക്ക് ആദ്യമായി ഡ്രോണുകൾ ഉപയോഗിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പദ്ധതിയിടുന്നു. നായ്ക്കളെ കണ്ടെത്തുന്നതിന് വിദൂര പ്രദേശങ്ങളിലും ജലാശയങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിലും പൈലറ്റ് അടിസ്ഥാനത്തിൽ ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ.കെ.വി ത്രിലോക് ചന്ദ്ര പറഞ്ഞു. സെൻസസ് ഹൈബ്രിഡ് മോഡിൽ സർവേ നടത്തുമെന്നും ടീമുകൾ ഡാറ്റ ശേഖരിക്കുന്നതിന് പുറമെ സർവേ വിവരങ്ങൾ ഡ്രോണുകളിൽ നിന്നും ശേഖരിക്കുന്ന വിശദാംശങ്ങളുമായി സംയോജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോണുകൾ ആദ്യമായി ഉപയോഗിക്കുന്നതിനാൽ, നഗരത്തിലെ ചില പ്രദേശങ്ങൾ…
Read Moreകേന്ദ്രം കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ല ; ഭക്ഷ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ലെന്ന പരാതിയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ. രാഷ്ട്രീയ പ്രേരിതമാണ് ഭക്ഷ്യധാന്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലുമായി ദില്ലിയിൽ ചർച്ച നടത്തിയതിന് ശേഷമായിരുന്നു മുനിയപ്പയുടെ ആരോപണം. സംസ്ഥാനത്തിന് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുനിയപ്പ ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പിയൂഷ് ഗോയലുമായി വിഷയം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ഒരുക്കുമെന്നും അമിത് ഷാ സിദ്ധരാമയ്യക്ക് ഉറപ്പ് നൽകിയിരുന്നു. എഫ്‌സിഐയിൽ ആവശ്യത്തിന്…
Read Moreഇൻസ്റ്റാഗ്രാം വീഡിയോസ് ഇനി എളുപ്പം ഡൗൺലോഡ് ചെയ്യാം; അപ്‌ഡേഷനുമായി ഇൻസ്റ്റ
യുവാക്കളുടെ ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അഞ്ച് കിടിലൻ അപ്‌ഡേറ്റുകൾ പുറത്തിറക്കി. ഉപയോക്താക്കൾക്ക് വളരെയധികം ഉപകാരപ്പെടുന്ന റീൽസ് ഡൗൺലോഡ്, വോയിസ് സ്പീഡ് കൺട്രോൾ, സും സ്‌റ്റോറീസ്, ഇന്റർഫേസ് അപ്‌ഡേറ്റ്, ഓൺ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകൾ. ഒരു സൈറ്റിന്റെയോ ബോട്ടിന്റെയും സഹായമില്ലാതെ ഇൻസ്റ്റഗ്രാമിലെ റീലുകൾ ഇനി ഡയറക്ടായി ഡൗൺലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയർ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഡൗൺലോഡ് ഓപ്ഷൻ ഓപ്ഷൻ വരും ഇതിൽ ക്ലിക്ക് ചെയ്താൽ റീൽ നമ്മുടെ ഗാലറിയിൽ ലഭിക്കും. ഇപ്പോൾ ഇത് അമേരിക്കയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.…
Read Moreശസ്ത്രക്രിയ വിജയകരം ; നടന് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ
മറയൂരിൽ സിനിമ ഷൂട്ടിങ്ങിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് ശസ്ത്രക്രിയ പൂർത്തിയായ പൃഥ്വിരാജിന് വിശ്രമം നിർദ്ദേശിച്ചു. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തിന് രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലയത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.
Read Moreബസുകളിൽ യാത്രക്കാരോട് മോശമായി പെരുമാറിയാൽ കർശന നടപടി; ജീവനക്കാർക്ക് താക്കീതുമായി കെഎസ്ആർടിസി
ബെംഗളൂരു: യാത്രക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എതിരെ നടപടിയെടുക്കുമെന്ന് ജീവനക്കാർക്ക് താക്കിയത് നൽകി കെഎസ്ആർടിസി. യാത്രക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വ്യക്തമായ നിർദേശം നൽകിയിട്ടും കണ്ടക്ടർമാർ അത് പാലിക്കാത്തത് കൊണ്ടാണ് നടപടി. നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NWKRTC) ബസ് കണ്ടക്ടർ ഹുബ്ബള്ളിയിൽ നിന്നുള്ള ബസിൽ വച്ച് ഒരു വൃദ്ധയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബസ് കോർപ്പറേഷനിലെ ജീവനക്കാർ യാത്രക്കാരുമായി വാക്കേറ്റവും തർക്കവും ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ശക്തി…
Read Moreഒടുവിൽ അതും കെട്ടടങ്ങി: ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍
ഡൽഹി: ലൈംഗിക അതിക്രമം നടത്തിയ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിവന്ന സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കോടതിയില്‍ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഗുസ്തി താരങ്ങളായ. ബജ്റംഗ് പൂനിയ, വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കുറച്ചു ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുകയാണെന്നും വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ട്വീറ്റ് ചെയ്തു. താരങ്ങള്‍ നല്‍കിയ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ജൂണ്‍ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ്…
Read Moreഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്
ബെംഗളൂരു: ചിക്കബെല്ലാപുരിൽ ഭാര്യയുടെ കാമുകന്റെ കഴുത്തുമുറിച്ച് ചോരകുടിച്ച് ഭർത്താവ്. വിജയ് എന്നയാളാണ് സുഹൃത്ത് കൂടിയായ മാരേഷിന്റെ കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിജയ് ചോര കുടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. സുഹൃത്തായ മാരേഷും വിജയുടെ ഭാര്യയും തമ്മിലുള്ള പ്രണയമാണ് പ്രശ്നങ്ങൾക്ക് കാരണം. പലതവണ താക്കീത് ചെയ്തിട്ടും ബന്ധം തുടർന്നത് കൊണ്ടാണ് സുഹൃത്തിനെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ തീരുമാനിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് മൂർച്ചയേറിയ ആയുധം എകാണ്ട്…
Read More