കേന്ദ്രം കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ല ; ഭക്ഷ്യമന്ത്രി

ബെം​ഗളൂരു: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ലെന്ന പരാതിയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ.

രാഷ്ട്രീയ പ്രേരിതമാണ് ഭക്ഷ്യധാന്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയലുമായി ദില്ലിയിൽ ചർച്ച നടത്തിയതിന് ശേഷമായിരുന്നു മുനിയപ്പയുടെ ആരോപണം.

സംസ്ഥാനത്തിന് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയെ കണ്ടത്.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുനിയപ്പ ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

പിയൂഷ് ഗോയലുമായി വിഷയം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ഒരുക്കുമെന്നും അമിത് ഷാ സിദ്ധരാമയ്യക്ക് ഉറപ്പ് നൽകിയിരുന്നു.

എഫ്‌സിഐയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളപ്പോൾ എന്തുകൊണ്ടാണ് അരി നൽകാൻ കഴിയാത്തതെന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചെന്ന് മുനിയപ്പ പറഞ്ഞു.

കേന്ദ്രത്തിന് ആവശ്യമായത് 135 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്. അതേസമയം അവരുടെ കൈവശം 262 ലക്ഷം ടൺ സ്റ്റോക്ക് ഉണ്ട്.

വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നത് വ്യക്തമാണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മന്ത്രി തന്റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുനിയപ്പ ആരോപിച്ചു.

സംസ്ഥാനത്തെ ഓരോ ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 5 കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാ​ഗ്യ പദ്ധതി കോൺ​ഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

അരി ലഭിക്കുന്ന കാര്യത്തിൽ ഈ ആഴ്ച അവസാനത്തോടെ തീരുമാനമുണ്ടാകും. വൈകിയാലും പദ്ധതി നടപ്പാക്കുമെന്നും മുനിയപ്പ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts