കൊടുക്കാം ബെംഗളൂരു പോലീസിന് ഒരു വലിയ കയ്യടി;തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തിന്റെ തലവനെ വെടിവച്ചു വീഴ്ത്തി കുട്ടിയെ ഒരു പോറലുമില്ലാതെ രക്ഷപ്പെടുത്തി.

ബെംഗളൂരു : മുപ്പതു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവനെ വെടിവച്ചുവീഴ്ത്തിയ പൊലീസ് കുട്ടിയെ മോചിപ്പിച്ചു. കെപി അഗ്രഹാര മഞ്ജുനാഥ് നഗറിലെ രാജേഷ്–മാല ദമ്പതികളുടെ മകനെയാണ് പൊലീസ് 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത ദിവ്യതേജ ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. ഞായറാഴ്ച വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ ഇവർ തട്ടിയെടുത്തത്. പിന്നീട് രാജേഷിനെ വിളിച്ചശേഷം 30 ലക്ഷം രൂപ നൽകിയാൽ കുട്ടിയെ മോചിപ്പിക്കാമെന്നു പറഞ്ഞു.

എന്നാൽ രാജേഷ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ ഒരാൾ പിടിയിലായി. കുട്ടിയുമായി മറ്റുള്ളവർ കാറിൽ കെംഗേരിയിലേക്കു പോവുകയാണെന്ന് ഇയാളിൽ നിന്നറിഞ്ഞതോടെ പൊലീസ് പിന്തുടർന്നു. കടന്നുകളയാൻ ശ്രമിച്ച സംഘത്തെ പൊലീസ് വളഞ്ഞു. ഇതിനിടെ മാരകായുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ദിവ്യതേജയ്ക്കു നേരെ രണ്ടു റൗണ്ട് വെടി ഉതിർത്തതായി പൊലീസ് പറഞ്ഞു. കാലിനു വെടിയേറ്റ ഇയാളെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts