ബെംഗളൂരു: ബീദറില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കലബുറഗിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിൻറെ പേരില്‍ റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കേസിൻറെ പേരില്‍ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത പോലീസിൻറെ നടപടി ഏറെ വിവാദമായിരുന്നു. 2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉര്‍ദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികള്‍ പൗരത്വ…
Read MoreDay: 14 June 2023
വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം . ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച…
Read Moreട്രെയിൻ യാത്രയ്ക്കിടെ മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി; പരാതിയുമായി കോഴിക്കോട് സ്വദേശി
കോഴിക്കോട്: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തിൽ നിന്ന് ഭക്ഷണം നൽകി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലിൽ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതൽ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന് ആവശ്യപ്പെട്ടതു മുതലാണ് പ്രശ്‌നം തുടങ്ങിയത്. മറ്റുള്ളവർക്ക് നൽകി പത്തുമിനിറ്റിന്…
Read Moreവ്യാജ ബോംബ് ഭീഷണി; അറസ്റ്റിലായത് മലയാളി യുവാവ്
ബെംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍…
Read Moreസൗജന്യ ബസ് യാത്ര ചിത്രം പങ്കുവച്ച യുവതിയെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു:കോൺഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകൾക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്. ശക്തി എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേർ സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ അത്തരത്തിൽ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. ലാവണ്യ ബല്ലാൽ ജെയിൻ ആണ് സൗജന്യ യാത്ര ടിക്കറ്റിൽ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ” സ്ത്രീകൾക്കായി കർണാടക സർക്കാർ…
Read Moreജാതി അധിക്ഷേപം: പരാതി നൽകിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ജാതീയമായ അധിക്ഷേപത്തിന് സഹപ്രവർത്തകർക്കെതിരെ പരാതി നൽകി മണിക്കൂറുകൾക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എൻഐഎഫ്ടി ബെംഗളൂരുവിലെ പൂർവ വിദ്യാർഥിയാണ് വിവേക് രാജ് (35) . പട്ടികജാതി (എസ്‌സി) വിഭാഗത്തിൽ പെടുന്ന ചമർ സമുദായത്തിൽ പെട്ട വിവേക് രാജ് കഴിഞ്ഞ പത്തുവർഷമായി ബെംഗളൂരുവിലെ യെമലൂരിലെ ലൈഫ് സ്റ്റൈൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം റിപ്പോർട്ടിംഗ് മാനേജർ മാലതി, സഹപ്രവർത്തകരായ കുമാർ സൂരജ്, നിതേഷ് കുമാർ എന്നിവർക്കെതിരെയാണ് വൈറ്റ്ഫീൽഡ് പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിരിക്കുന്നത്. ജൂൺ 4 ഞായറാഴ്ച വിവേകിന്റെ പിതാവ്…
Read Moreഇക്കോസ്‌പേസ് ബിസിനസ് പാർക്കിലെ ഐടി സ്ഥാപനത്തിൽ ബോംബ് ഭീഷണി: പ്രതി പിടിയിൽ
ബെംഗളൂരു: നഗരത്തിലെ ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ വ്യാജ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ജീവനക്കാരെ ഉടൻ ഒഴിപ്പിച്ചെങ്കിലും, ഒരു ഐടി കമ്പനിക്ക് നേരെ ബോംബ് ഭീഷണി വന്നതിനെ തുടർന്ന് ബെംഗളൂരുവിലെ ഇക്കോസ്‌പേസ് ബിസിനസ് പാർക്കിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കാമ്പസിലുള്ള ഐഡിബിഒ കമ്പനിയിലേക്ക് ഭീഷണി കോള് വന്നത്. കമ്പനിയുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടൻ പൊട്ടിത്തെറിക്കുമെന്നും കമ്പനിയിലേക്ക് വിളിച്ച അക്രമി ഭീഷണിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ബോംബ്…
Read Moreലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത് എന്നതിനുള്ള ഉത്തരം കണ്ടെത്തി പഠനങ്ങൾ
ജനങ്ങൾക്കിടയിൽ യാത്ര പ്രചോദനം നടത്തുന്ന കാര്യത്തിൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരു യാത്ര പോകാൻ പദ്ധതിയിടുന്നു ആളുകൾ ആദ്യം സ്ഥലം തെരഞ്ഞെടുക്കാൻ ആശ്രയിക്കുന്നത് ഇന്റർനെറ്റിനെ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ ഒരു പ്രദേശത്തെ കുറിച്ച് കൂടുതൽ തിരയുമ്പോൾ അവിടെത്തെ കാഴ്ചകളെ പറ്റി കണ്ടെത്താനാകുന്നതും വിനോദസഞ്ചാരികളിളെ അവിടേയ്‌ക്ക് കൂടുതൽ ആകർഷിക്കും. സോഷ്യല്‍ മീഡിയയില്‍ കണ്ട ശ്രദ്ധേയമായ ചിത്രമോ കുറിപ്പോ ഒക്കെയാണ് പല സ്ഥലങ്ങളെയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതെന്ന് സോഷ്യല്‍ മീഡിയയെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാന…
Read Moreകുതിച്ചുയർന്ന് വൈദ്യുതി നിരക്ക്; ബെംഗളൂരുവിലെ ജനങ്ങൾ ദുരിതത്തിൽ
ബെംഗളൂരു: നഗരത്തിൽ ഈ മാസം ലഭിച്ച വൈദ്യുതി ബില്ലുകൾ കണ്ട് നിരവധി പൗരന്മാർ ഞെട്ടി. താരിഫിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി ബില്ലിൽ 50 ശതമാനത്തോളം വർധനവുണ്ടായതായി പലരും പരാതിപ്പെട്ടപ്പോൾ ചിലർ തങ്ങളുടെ ബില്ലുകൾ ഏകദേശം ഇരട്ടിയായതായി പരാമർശിച്ചു. കഴിഞ്ഞ മാസം, ഏകദേശം 700 രൂപ അടച്ചിരുന്ന ഒരു ഇടത്തരം കുടുംബത്തിന് ഈ മാസം 1,300 രൂപയുടെ ബില്ലാണ് വന്നത്. ധാരാളം പരാതികൾ ലഭിച്ചതോടെ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) അംഗീകരിച്ച പരിഷ്‌കരണത്തിന്റെ ഭാഗമാണിതെന്നും കുടിശ്ശിക ഈടാക്കുകയാണെന്നും ബെസ്‌കോം പ്രസ്താവനയിൽ പറയുന്നത്. താരിഫ്…
Read Moreസംസ്ഥാനത്ത് ഒറ്റദിവസം റോഡപകടങ്ങളിൽ മരിച്ചത് 33 പേർ
ബെംഗളൂരു : കർണാടകത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് പലയിടങ്ങളിലായി ഉണ്ടായ 29 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 33 ജീവൻ. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയുള്ള കണക്കാണിത്. ഒറ്റ ദിവസംകൊണ്ട് 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡി.ജി.പി.യുടെ കൺട്രോൾറൂമിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ. 21 അപകടങ്ങളാണ് ഇരുചക്രവാഹനങ്ങൾമൂലമുണ്ടായത്. ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാറാണ് ഈ വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത്. ബെംഗളൂരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ മൂന്ന് ബൈക്ക് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. ചിത്രദുർഗയിലെ ഭരമസാഗരയിലാണ്…
Read More