സംസ്ഥാനത്ത് ഒറ്റദിവസം റോഡപകടങ്ങളിൽ മരിച്ചത് 33 പേർ

ബെംഗളൂരു : കർണാടകത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് പലയിടങ്ങളിലായി ഉണ്ടായ 29 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 33 ജീവൻ. തിങ്കളാഴ്ച രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെയുള്ള കണക്കാണിത്. ഒറ്റ ദിവസംകൊണ്ട് 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡി.ജി.പി.യുടെ കൺട്രോൾറൂമിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഇരുചക്ര വാഹനാപകടങ്ങളാണ് കൂടുതൽ. 21 അപകടങ്ങളാണ് ഇരുചക്രവാഹനങ്ങൾമൂലമുണ്ടായത്. ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാറാണ് ഈ വിവരങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ബെംഗളൂരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ മൂന്ന് ബൈക്ക് അപകടങ്ങളിലായി മൂന്നുപേർ മരിച്ചു. ചിത്രദുർഗയിലെ ഭരമസാഗരയിലാണ് അപകടത്തിൽ ഏറ്റവുംകൂടുതൽപേർ മരിച്ചത്. ഇവിടെ കാറുംലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഏറ്റവുംകൂടുതൽ പേർക്ക് പരിക്കേറ്റത് ചിക്കബെല്ലാപുരയിലെ ഗൗരിബിദനൂരിലാണ്. ഇവിടെ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. വാഹനമോടിക്കുമ്പോൾ ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അലോക് കുമാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts