ബെംഗളൂരു:കോൺഗ്രസ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയാണ് സ്ത്രീകൾക്ക് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സൗജന്യ ബസ് യാത്ര പദ്ധതി പ്രഖ്യാപിച്ചത്.
ശക്തി എന്നാണ് പദ്ധതിയുടെ പേര്. സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനത്തിന് പിന്നാലെ നിരവധി പേർ സൗജന്യമായി സഞ്ചരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ അത്തരത്തിൽ സൗജന്യ യാത്ര ടിക്കറ്റ് ചിത്രം പങ്കുവെച്ച യുവതിയെ വിമർശിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
ലാവണ്യ ബല്ലാൽ ജെയിൻ ആണ് സൗജന്യ യാത്ര ടിക്കറ്റിൽ യാത്ര ചെയ്യുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
” സ്ത്രീകൾക്കായി കർണാടക സർക്കാർ ആരംഭിച്ച സൗജന്യ യാത്ര ബസിലെ ടിക്കറ്റ്,’ എന്ന തലക്കെട്ടോടെയാണ് ലാവണ്യ ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ നിരവധി പേരാണ് ലാവണ്യയുടെ ട്വീറ്റിനെ വിമർശിച്ച് രംഗത്തെത്തിയത്. ” സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവസ്ഥ വിഭാഗങ്ങൾക്കാണ് ഈ സൗജന്യം നൽകേണ്ടത്. അല്ലാതെ കാറുകളുള്ളവർക്കല്ല,”എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
ആഭരണങ്ങളും ലിപ്സ്റ്റിക്കും വാങ്ങാൻ കഴിവുണ്ട്. എന്നാൽ ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർക്കുള്ളതാണ് സൗജന്യ ടിക്കറ്റ്! ലജ്ജാവഹം, എന്നായിരുന്നു ഒരു കമന്റ്.
നിങ്ങളുടെ ഒരു ദിവസത്തെ മേക്കപ്പിന്റെ പണം മതിയല്ലോ ഒരു മാസത്തെ ബസ് പാസ്സ് എടുക്കാൻ എന്നിട്ടും സൗജന്യമായി യാത്ര ചെയ്ത് സർക്കാർ ഖജനാവിന് ഭാരമാകണോ, എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.