‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ടിക് ടോക്‌ താരം ‘മീശ’ വിനീത് വീണ്ടും അറസ്റ്റിൽ.യുവതിയിൽ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കേസിലാണ് വീണ്ടും അറസ്റ്റിലായത്. ഇതിന് മുൻപും തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീതിന് എതിരെ പത്തോളം മോഷണ കേസുകൾ ഉണ്ട്.

കൂടാതെ  പീഡന കേസിലും മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസുകളിലും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

മാര്‍ച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം വിനീതും സംഘവും കവര്‍ന്ന ശേഷം ബൈക്കിൽ കടന്നു കളയുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട വിനീതും സംഘവും പിന്നീട് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിയുകയും തൃശൂരിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts