കേരളത്തിൽ ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ഇന്ന് ഒൻപത് ജില്ലകളിൽ ചൂട് കൂടും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെ താപനില ഉയരു മെന്നും അതുകൊണ്ടുതന്നെ കേരളത്തിൽ പതിവിലും ചൂടു കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 3-5 ഡി​ഗ്രി കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ 34 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യത

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

ഇതിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36 ഡി​ഗ്രി സെൽഷ്യസ് വരെയാണ് ഈ രണ്ട് ജില്ലകളിൽ താപനില ഉയരുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 3 °C – 5 °C വരെ കൂടുതൽ ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തൊക്കെയാണെങ്കിലും പുറത്തിറങ്ങുന്നവർ അതിനുള്ള ക്രമീകരണങ്ങളാൽ സജ്ജമാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ മലയാളി പെൺകുട്ടിയുടെ കൊലപാതകം: പ്രതി ദീപക് കൃഷ്ണൻ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us