ഒഡിഷ ട്രെയിൻ ദുരന്തം മരണം 288; ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരം

ഒഡീഷ :രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സിഗ്നൽ നൽകിയതിലെ പിഴവാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.

Read More

ബിഗ് ബോസ് പ്രമോ വീഡിയോ ; മാരാർ പുറത്തേക്കോ?? ഇന്നറിയാം…

ബിഗ് ബോസ് ഷോയിൽ നിന്നും അഖിൽ മാരാർ പുറത്തേക്കോ??കഴിഞ്ഞ ദിവസങ്ങളിൽ ശോഭയോട് പറഞ്ഞ വാക്കുകൾ തീർത്തും മോശം, മാരാർക്കെതിരെ നടപടി കടുപ്പിച്ച് മോഹൻലാൽ. ഇരുവരെയും കൺസഷൻ റൂമിലേക്ക് വിളിച്ച് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രമോ വീഡിയോയിൽ ഉള്ളത്. താൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാൾ ആണ് എന്നാണ് മോഹൻ ലാലിനോട് അഖിൽ മാരാർ പറഞ്ഞത്. എന്നാൽ ഇതുപോലുള്ള ഒരു ഷോയിൽ അതു പോലെ തോന്നിയ രീതിയിൽ സംസാരിക്കാൻ കഴിയില്ല എന്ന് മോഹൻ ലാലും കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും മാരാർ ബിഗ് ബോസ്…

Read More

ഡികെഎസ് യെദ്യൂരപ്പ കൂടികാഴ്ച; ഊഹാപോഹങ്ങള്‍ ശക്തമാകുന്നു

ബെംഗളൂരു:ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍. ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍.

Read More

എഐ ക്യാമറകൾ തിങ്കളാ‍ഴ്ച മുതല്‍ പണി തുടങ്ങും 

തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ക്യാമറ വ‍ഴി തിങ്കളാ‍ഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. ക‍ഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…

Read More

കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്ടെ മുന്നറിയിപ്പ് 

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, വേഗത സെക്കൻഡിൽ 05 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ…

Read More

വിവാഹ വിരുന്നിൽ സമ്മാനമായി മദ്യം നൽകി; വധുവിന്റെ വീട്ടുകാർക്ക് പിഴ 

ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍ നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍…

Read More

സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്

തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തിയാതായി റിപ്പോർട്ട്. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയം​ഗമായിരുന്നു രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവ​ഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ…

Read More

ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി സന്ദർശിക്കും 

ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് അറിയിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡീഷയുടെ നാല് ദ്രുതകർമ്മസേന യൂണിറ്റുകളും 15 അഗ്നിരക്ഷാ സേന യൂണിറ്റുകളും 30 ഉദ്യോഗസ്ഥർ, 200…

Read More

സന്ദർശകരെ വീണ്ടും വരവേൽക്കാൻ ഒരുങ്ങി വൃന്ദാവൻ ഗാർഡൻ 

ബെംഗളൂരു: കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് താത്കാകാലികമായി അടച്ചിട്ട മൈസൂരു ശ്രീരംഗപട്ടണത്തുള്ള വൃന്ദാവൻ ഗാർഡൻ വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തിങ്കളാഴ്ചയാണ് കനത്ത മഴയിലും കാറ്റിലും പെട്ട് ഗാർഡനിൽ നാശനഷ്ടങ്ങൾ ഉണ്ടായത്. വൃന്ദാവൻ ഗാർഡൻ്റെ ചുമതലയുള്ള കാവേരി നീരാവാരി നിഗം ലിമിറ്റഡ്, അഗ്നി രക്ഷാ സേന, വനം വകുപ്പ് എന്നിവ സംയുക്തമായി വ്യാഴാഴ്‌ച രാത്രിയോടെ കടപുഴകി വീണ മരങ്ങല്ലാം നീക്കം ചെയ്തിരുന്നു.

Read More

ട്രെയിൻ തീവെപ്പ് ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 

ക​ണ്ണൂ​ർ: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് സം​ഭ​വ​ത്തി​ന്റെ ഞെ​ട്ട​ൽ​മാ​റും മു​മ്പേ അ​തേ ട്രെ​യി​നി​ന്റെ കോ​ച്ചി​ന് തീ​യി​ട്ട​തോ​ടെ പ്ര​ച​രി​ച്ച​ത് വ​ൻ ക​ഥ​ക​ൾ ആയിരുന്നു. കേ​ര​ള​ത്തി​ൽ ഭീ​ക​ര​വാ​ദം പി​ടി​മു​റു​ക്കി​യെ​ന്ന വി​ധ​ത്തി​ൽ വി​ഷ​യം ഏ​റ്റെ​ടു​ത്ത് നിരവധി പേർ രം​ഗ​ത്തു​വ​ന്നു. പ​തി​വു​പോ​ലെ വി​ദ്വേ​ഷ പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു. കാ​സ​ർ​കോ​ട് സ്ഫോ​ട​ക വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​തു മു​ത​ൽ വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​നി​നു ക​ല്ലെ​റി​ഞ്ഞ​തു​വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​മ​ന്റു​ക​ളാ​യി. എ​ല​ത്തൂ​രി​ൽ മൂ​ന്നു​പേ​രു​ടെ ദാ​രു​ണ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന്റെ ബോ​ഗി​ക​ൾ സീ​ൽ​ചെ​യ്ത് സൂ​ക്ഷി​ച്ച പാ​ള​ത്തി​നു സ​മീ​പ​മാ​ണ് അ​തേ ട്രെ​യി​നി​ന്റെ ഒ​രു കോ​ച്ച് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത്.…

Read More
Click Here to Follow Us