ബെംഗളൂരു: മരണത്തിനുശേഷം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓര്‍മിക്കാന്‍ വേറിട്ട കാര്യം ചെയ്തുവെച്ച് വയോധികന്‍ യാത്രയായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വയം നിര്‍മിച്ച കല്ലറയില്‍ കര്‍ഷകന് അന്ത്യ വിശ്രമമൊരുക്കിയിരിക്കുകയാണ്. കലബുറഗിയിലെ 96 വയസ് പ്രായമുള്ള സിദ്ദപ്പ മാല്‍കപ്പയെയാണ് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ നിര്‍മിച്ച കല്ലറയില്‍ അടക്കം ചെയ്തത്. പിതാവിന്റെ ആഗ്രഹം അനുസരിച്ച് അമ്മയുടെ കല്ലറയ്ക്ക് സമീപത്ത് തന്നെ ഒരുക്കിയ കല്ലറയിലാണ് സിദ്ദപ്പയേയും മക്കള്‍ സംസ്‌കരിച്ചത്. നാല് ആണ്‍ മക്കളുടെ പിതാവായ സിദ്ദപ്പ രണ്ട് കല്ലറകളാണ് തയ്യാറാക്കിയത്. സ്വന്തം ആവശ്യത്തിനും ഭാര്യയ്ക്ക് വേണ്ടിയും ആയിരുന്നു ഇവ. ആറ് വര്‍ഷങ്ങള്‍ക്ക്…
Read MoreMonth: June 2023
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് മന്ത്രാലയത്തിൽ ജോലി നൽകി സർക്കാർ
ബെംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയ്ക്ക് തൻറെ മന്ത്രാലയത്തിൽ ജോലി നൽകാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളിൽ നിന്നും അപ്പീലുകൾ സ്വീകരിക്കുന്നതിനിടെ ഇരയായ യുവതിയുടെ ആവശ്യങ്ങൾ കേട്ട് ഉടനടി മുഖ്യമന്ത്രി ജോലി നിർദേശിക്കുകയായിരുന്നു. എം കോം ബിരുദധാരിയാണ് ആക്രമണത്തിന് ഇരയായത്. 2022 ഏപ്രിൽ 28ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ജനത ദർശനിൽ തന്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരുന്നു യുവതി മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മുൻ സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ താൻ സമീപിച്ചിരുന്നുവെന്നും തനിക്ക് മുൻ മുഖ്യമന്ത്രി ജോലി വാഗ്‌ദാനം…
Read Moreഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളി സമ്മാനവുമായി ട്രാഫിക്
ചെന്നൈ : ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്നാട് തഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്നാട്ടില്‍ തക്കാളി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു…
Read Moreമതിയായ ചികിത്സ കിട്ടിയില്ല ; നവജാതശിശു മരിച്ചു
ബെംഗളൂരു: മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ശിശുമരണം. കുഞ്ഞിന് ആശുപത്രി ജീവനക്കാര്‍ മതിയായ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പീഡിയാട്രീഷൻ ഇല്ലാത്തതിനാലാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്. തുമക്കുരു ജില്ലയിലാണ് സംഭവം. ചികിത്സയിലെ അശ്രദ്ധകാരണമാണ് കുട്ടിമരിച്ചതെന്ന് കാണിച്ച് രക്ഷിതാക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കുട്ടിയ്‌ക്ക് തീവ്രമായ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്‌സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെങ്കിലും ആശുപത്രി ജീവനക്കാര്‍ പ്രഥമിക ചികിത്സമാത്രം നല്‍കുകയായിരുന്നു. ശേഷം കുഞ്ഞിന്റെ അവസ്ഥ കൂടുതല്‍ മോശമാവുകയും കുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം…
Read Moreനൈസ് റോഡ് ടോൾ നിരക്ക് 11 ശതമാനം വർധിപ്പിച്ചു; പുതുക്കിയ ടോൾ നിരക്ക് ഇവിടെ പരിശോധിക്കാം
ബെംഗളൂരു: പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ജൂലൈ 1 (ശനി) മുതൽ നൈസ് റോഡിലൂടെയുള്ള യാത്ര ചെലവ് കൂടും. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് (NICE) ടോൾ നിരക്കിൽ 11 ശതമാനം വർദ്ധന വരുത്തിയതോടെ നൈസ് റോഡിലൂടെയുള്ള യാത്ര ചിലവ് വർധിക്കാൻ കാരണമായത്. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് നൈസ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. ഹൊസൂർ റോഡ്, ബന്നാർഘട്ട റോഡ്, കനകപുര റോഡ്, ക്ലോവർ ലീഫ് ജംക്‌ഷൻ, മൈസൂരു റോഡ്, മഗഡി റോഡ്, തുംകുരു റോഡ്, ലിങ്ക് റോഡ്…
Read Moreഖത്തറിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ 5 മരണം
ദോഹ: ഖത്തറിലെ അൽ ഖോറിൽ വാഹനാപകടത്തിൽ കരുനാഗപ്പള്ളി അഴീക്കൽ നിന്നുള്ള ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നു പേരും ഒപ്പം യാത്ര ചെയ്ത 2 സുഹൃത്തുക്കൾ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലാണ്. അഴീക്കൽ പുതുവൽ ജോസഫ് ഗോമസ് – മെർലിൻ ദമ്പതികളുടെ മകൾ ആൻസി ഗോമസ് (29), ഭർത്താവ് നീണ്ടകര കല്ലുംമൂട്ടിൽ കമ്പനി കടയിൽ തോപ്പിൽ ജോണിന്റെ മകൻ റോഷിൻ ജോൺ (38), ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് (34), സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളുമായ പ്രവീൺകുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി…
Read Moreഅഭിനയ രംഗത്തേക്ക് ചുവട് വച്ച് മെസ്സി
പാരീസ്: അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. അർജന്റീനയിലെ പ്രശസ്ത ടെലിവിഷൻ സീരിസായ ‘ലോസ് പ്രൊട്ടക്ടേഴ്‌സ്’ ആണ് (ദ പ്രൊട്ടക്ടേഴ്‌സ്) മെസ്സി അഭിനയിക്കുന്നത്. സീരിസിൽ ഏകദേശം അഞ്ച് മിനിറ്റോളം വരുന്ന അതിഥിവേഷമാണ് മെസ്സിക്ക്. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മെസ്സി ഒരു വെബ് സീരീസിന്റെ ഭാഗമാകുന്നത്. ഫുട്ബോൾ ഏജൻസികളുടെ കഥ പറയുന്ന സീരിസിൽ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്ബോൾ ഏജൻസികൾ താരത്തെ സമീപിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു സീരിസിൽ മെസ്സിയുടെ ഭാഗം. പ്രശസ്ത അർജന്റൈൻ അഭിനേതാക്കളായ ഗുസ്താവോ ബെർമൂഡസ്, ആന്ദ്രേസ്…
Read Moreപ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബെംഗളൂരുവിൽ നടക്കും
ന്യൂഡല്‍ഹി: പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ യോഗം ജൂലൈ 13നും 14നും ബെംഗളൂരുവില്‍ നടക്കുമെന്ന് എന്‍ സി പി പ്രസിഡന്റ് ശരദ് പവാര്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരായ പ്രതിപക്ഷ പാര്‍ടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള ആദ്യ സംയുക്ത യോഗം കഴിഞ്ഞ വെള്ളിയാഴ്ച പട്നയില്‍ നടന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയാണ് ബെംഗളുരുവില്‍ നടക്കുന്നത്. പട്ന യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ടികളാണു പങ്കെടുത്തത്. ബെംഗളൂരുവിലെ യോഗത്തില്‍ കൂടുതല്‍ പാര്‍ടികള്‍ എത്തിച്ചേരുമെന്നാണ് സൂചന. ബി ജെ…
Read Moreവിവാഹ വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു : വിവാഹപരസ്യം നൽകുന്ന വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് വിവാഹവാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി മുഹമ്മദ് നംഷീറിനെയാണ് (32) കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയെ ദുബൈയിൽ എൻജിനീയറാണെന്ന് ഇയാൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിദേശ മൊബൈൽ നമ്പറിൽനിന്ന് വാട്സ് ആപ്പിൽ ബന്ധപ്പെട്ട് ചില കേസിൽപെട്ടെന്നും അതൊഴിവാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പല തവണയായി യുവതി 13 ലക്ഷം രൂപ കൈമാറി. രണ്ടാം വിവാഹത്തിന്…
Read Moreസിനിമ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററിലെത്തിയ ഈ താരത്തെ മനസിലായോ ?
സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയറ്ററിലെത്തിയ താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേപോലെ ഞെട്ടിച്ചു. രാജസേനൻ തന്നെ സംവിധാനം ചെയ്ത ‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഇങ്ങനെയൊരു മേക്കോവർ. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും…
Read More