തിളച്ച പാലിൽ വീണ് 3 വയസുകാരി മരിച്ചു 

ജയ്പൂർ: ദീഗ് ജില്ലയിലെ വീട്ടില്‍ തിളച്ചുമറിയുന്ന പാല്‍ പാത്രത്തിലേക്ക് അബദ്ധത്തില്‍ വീണ മൂന്ന് വയസ്സുകാരി മരണത്തിന് കീഴടങ്ങി.

ഗുരുതരമായ പൊള്ളലേറ്റ് ജയ്പൂരില്‍ ചികിത്സയിലായിരുന്ന സരിക എന്ന പെണ്‍കുഞ്ഞ് ബുധനാഴ്ച രാത്രിയോടെ മരിച്ചു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൂച്ചയെ കണ്ട കുട്ടി ഭയന്ന് ഓടുന്നതിനിടയില്‍ ആണ് സംഭവം. അബദ്ധത്തില്‍ സ്റ്റൗവിലെ തിളച്ച പാല്‍ പാത്രത്തില്‍ വീഴുകയായിരുന്നുവെന്ന് മുത്തച്ഛൻ ഹരിനാരായണൻ പറഞ്ഞു. നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

‘ചെറിയ അശ്രദ്ധക്ക് വലിയ വിലയൊടുക്കേണ്ടിവരും. അതാണ് എന്റെ മകളുടെ കാര്യത്തില്‍ സംഭവിച്ചത്. എല്ലാ കുടുംബങ്ങളും കുട്ടികളെ ശ്രദ്ധയോടെ പരിപാലിക്കണ’മെന്ന് സരികയുടെ പിതാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts