മതിയായ ചികിത്സ കിട്ടിയില്ല ; നവജാതശിശു മരിച്ചു

ബെംഗളൂരു: മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ശിശുമരണം.

കുഞ്ഞിന് ആശുപത്രി ജീവനക്കാര്‍ മതിയായ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പീഡിയാട്രീഷൻ ഇല്ലാത്തതിനാലാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട്‌.

തുമക്കുരു ജില്ലയിലാണ് സംഭവം. ചികിത്സയിലെ അശ്രദ്ധകാരണമാണ് കുട്ടിമരിച്ചതെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

കുട്ടിയ്‌ക്ക് തീവ്രമായ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓക്‌സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തിയെങ്കിലും ആശുപത്രി ജീവനക്കാര്‍ പ്രഥമിക ചികിത്സമാത്രം നല്‍കുകയായിരുന്നു.

ശേഷം കുഞ്ഞിന്റെ അവസ്ഥ കൂടുതല്‍ മോശമാവുകയും കുട്ടിയെ മറ്റൊരു ആശുപത്രിയിലേയ്‌ക്ക് മാറ്റാൻ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts