നൈസ് റോഡ് ടോൾ നിരക്ക് 11 ശതമാനം വർധിപ്പിച്ചു; പുതുക്കിയ ടോൾ നിരക്ക് ഇവിടെ പരിശോധിക്കാം

ബെംഗളൂരു: പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ജൂലൈ 1 (ശനി) മുതൽ നൈസ് റോഡിലൂടെയുള്ള യാത്ര ചെലവ് കൂടും. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് (NICE) ടോൾ നിരക്കിൽ 11 ശതമാനം വർദ്ധന വരുത്തിയതോടെ നൈസ് റോഡിലൂടെയുള്ള യാത്ര ചിലവ് വർധിക്കാൻ കാരണമായത്. പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് നൈസ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

ഹൊസൂർ റോഡ്, ബന്നാർഘട്ട റോഡ്, കനകപുര റോഡ്, ക്ലോവർ ലീഫ് ജംക്‌ഷൻ, മൈസൂരു റോഡ്, മഗഡി റോഡ്, തുംകുരു റോഡ്, ലിങ്ക് റോഡ് വഴിയുള്ള നൈസ് റോഡ് യാത്ര പതിവായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് ശനിയാഴ്ച മുതൽ അധിക തുക മുടക്കേണ്ടിവരും.

  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി

ജൂലൈ 1 മുതൽ NICE റോഡിലെ പുതുക്കിയ ടോൾ നിരക്കുകളുടെ ലിസ്റ്റ് ഇതാ

നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് നിർമ്മിച്ച് പരിപാലിക്കുന്ന ഒരു സ്വകാര്യ എക്സ്പ്രസ് വേയാണ് NICE റോഡ്. ആറുവരി സ്വകാര്യ അതിവേഗ പാത ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് നൈസ് റോഡിൽ അവസാനമായി ടോൾ നിരക്ക് വർധിപ്പിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ NICE റോഡിൽ ഗതാഗതക്കുരുക്ക് വർദ്ധിച്ചതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കൃത്യം ഒരു മാസത്തിന് ശേഷമാണ് NICE റോഡിലെ ടോൾ നിരക്ക് വർധിച്ചത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ  ജൂൺ 1 മുതൽ ടോൾ നിരക്കിൽ 22 ശതമാനം വർധനയുണ്ടായി. പുതുക്കിയ ടോൾ നിരക്ക് 135 രൂപയിൽ നിന്ന് 165 രൂപയായി ഉയർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us