വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കൊണ്ട് പ്രസവിച്ചു ; ഷോക്കിൽ ഭർത്താവും വീട്ടുകാരും 

നോയിഡ: വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഞെട്ടിപ്പിച്ച്‌ യുവതി. വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞ നവവധുവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഭര്‍ത്താവിനെ തേടിയെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവെച്ച്‌ വിവാഹം കഴിപ്പിച്ച പെണ്‍വീട്ടുകാരോട് അതൃപ്തി അറിയിച്ച ഭര്‍ത്താവ് യുവതിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സെക്കന്തരാബാദില്‍ നിന്നുള്ള യുവതിയെ കഴിഞ്ഞ ദിവസമായിരുന്നു നോയിഡ സ്വദേശി വിവാഹം കഴിച്ചത്. കല്യാണം നടന്ന ദിവസം രാത്രി നവവധുവിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദന അസഹ്യമായതോടെ ഭര്‍തൃവീട്ടുകാര്‍…

Read More

നഗരത്തിലെ ഗൃഹപ്രവേശ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ട്രാൻസ്‌ജെൻഡർമാർ അതിഥികളോട് അപമര്യാദയായി പെരുമാറി

ബെംഗളൂരു: വൈലിക്കാവലിൽ ഗൃഹപ്രവേശന ചടങ്ങിൽ അതിഥികളോട് അപമര്യാദയായി പെരുമാറി മൂന്ന് ട്രാൻസ്‌ജെൻഡർമാർ. ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടുടമസ്ഥൻ ട്രാൻസ്‌ജെൻഡേഴ്‌സിനെ അതിഥികളായി ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്. ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊതുവെ പലരും ഗൃഹപ്രവേശം, കുഞ്ഞുങ്ങൾക്ക് പേരിടൽ തുടങ്ങിയ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട്. അവർ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നത്. ചടങ്ങിൽ പങ്കെടുത്ത മൂന്ന് ട്രാൻസ്‌ജെൻഡർമാർ പരിപാടിയിൽ പങ്കെടുത്തതിന് വീട്ടുടമയോട് പണം ആവശ്യപ്പെടാൻ തുടങ്ങി. വീട്ടുടമ അവർക്ക് 500 രൂപ വാഗ്ദാനം ചെയ്തു, എന്നാൽ ട്രാൻസ്‌ജെൻഡർമാർ 5,000 രൂപ വീതം ആവശ്യപ്പെട്ടതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ വീട്ടുടമസ്ഥൻ 5000…

Read More

പാൻ-ആധാർ ലിങ്ക് ഇന്ന് അവസാനിക്കുന്നു: നിങ്ങളുടെ പാൻ കാർഡ് പരിരക്ഷിക്കുന്നതിന് വേഗത്തിൽ ലിങ്ക് ചെയ്യുക

ഡൽഹി:ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. 2023 മാർച്ച് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ പിന്നീട് ഇത് മൂന്ന് മാസം കൂടി നീട്ടി ജൂൺ 30 വരെ ആക്കുകയായിരുന്നു. ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും? ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയും…

Read More

ബൈക്ക് വീലിങ് നടത്തി യുവാക്കൾ; വഴിയാത്രക്കാരായ രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ഹാസൻ ജില്ലയിൽ നടുറോഡിൽ ബൈക്ക് സ്റ്റണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ഇടിച്ച് രണ്ട് പെൺകുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. സലാഗമേ റോഡിൽ സഹ്യാദ്രി തിയേറ്ററിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഭൂമിക (19), പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി (17) എന്നിവരും സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തമായ ഭക്ഷണ തെരുവിൽ ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു . അതിനിടെ, പ്രായപൂർത്തിയാകാത്ത 17 വയസ്സുള്ള ആൺകുട്ടിയുമായി മോട്ടോർ സൈക്കിളിൽ വരികയായിരുന്ന ഷാക്കിർ അഹമ്മദ് (23) ആണ് വീൽ വാഹനം വീൽ ചെയ്യാൻ…

Read More

ബെംഗളൂരുവിൽ നിന്നും മൂന്നാറിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നിനീങ്ങി. കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു. ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഭവം. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു. 200 അടിയോളം താഴെയുള്ള കൊക്കയ്ക്കരികിൽ തങ്ങി നിന്ന ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത്…

Read More

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിവാഹജീവിതം രഹസ്യമാക്കിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പരിചയപ്പെട്ട ഒരു സ്ത്രീയോട് തന്റെ വൈവാഹിക നിലയെക്കുറിച്ച് കള്ളം പറയുകയും അവളുമായി ആവർത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതിന് ഒരാളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതി അനീഷ് റഹ്മാൻ ദക്ഷിണ കന്നഡയിലെ കഡബ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. ഇരയായ 24കാരി ഇൻസ്റ്റാഗ്രാമിലൂടെ റഹ്മാനെ പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിലാവുകയും ചെയ്തു. താൻ വിവാഹിതനാണെന്ന കാര്യം റഹ്മാൻ മറച്ചുവെച്ചതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മെയ് 28 ന് റഹ്മാൻ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊണ്ട്…

Read More

ശക്തി പദ്ധതി കാരണം ഭാര്യ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് വരുന്നില്ല; ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

ബെംഗളൂരു: ബിഎംടിസി ബസിന്റെ മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച് കൊണ്ട് ശക്തി പദ്ധതി പിൻവലിക്കണമെന്ന് സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെട്ട് യുവാവ്. ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം ഭാര്യ പോയ ഒരു യാത്രയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ബെംഗളൂരുവിലെ ഹൊസകോട്ട് ബസ് സ്റ്റാൻഡിലാണ് സംഭവം. മദ്യപിച്ചയാൾ ബിഎംടിസി ബസിനടിയിലായി കെടന്ന് കൊണ്ട് 30 മിനിറ്റോളം പ്രദേശത്ത് വാഹനഗതാഗതം തടസ്സം സൃഷ്ടിച്ചു. പിന്നീട് സമീപത്തുള്ളവർ ബലം പ്രയോഗിച്ച് ബസിനടിയിൽ നിന്ന് മദ്യപിച്ചയാളെ പുറത്തെടുത്തത്. സ്ഥലത്തുണ്ടായിരുന്നവർ സംഭവം ക്യാമറയിൽ പകർത്തി. പുരുഷന്മാർക്ക് സൗകര്യങ്ങളൊന്നുമില്ല. എന്നാൽ ശക്തി…

Read More

അടുത്ത 10 ദിവസം കർണാടക തീരത്ത് കനത്ത മഴയ്ക്ക് സാധ്യത; മുൻകരുതൽ എടുത്ത് ഭരണകൂടം

rain

ബെംഗളൂരു: ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളിൽ വ്യാപകമായ മഴയ്ക്കും ചില പ്രദേശങ്ങളിൽ അടുത്ത 10 ദിവസത്തിനുള്ളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. തീരദേശ ജില്ലകളിൽ സാമാന്യം കനത്ത മഴ (64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ) ലഭിക്കുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ (244.4 മില്ലിമീറ്റർ വരെ) ലഭിക്കുമെന്നും കെഎസ്എൻഡിഎംസിയുടെ അറിയിപ്പിൽ പറയുന്നു. തീരദേശ കർണാടകയിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ…

Read More

പൂക്കച്ചവടക്കാരിയായ വയോധികയെ കബളിപ്പിച്ച് പൂക്കളും 15000 ത്തോളം രൂപയുമായി കടന്ന് കള്ളൻ

ബെംഗളൂരു: ഉന്തുവണ്ടിയിൽ പൂ വിൽക്കുന്ന പൂക്കച്ചവടക്കാരിയിൽ നിന്നും 4,000 രൂപ വിലവരുന്ന പൂക്കളും 15,000 രൂപയും മോഷ്ടിച്ച് ഒരാൾ കടന്നു കളഞ്ഞു. എൻജി പാളയയിലെ കൃഷ്ണപ്പ ഗാർഡനിൽ താമസിക്കുന്ന രത്നമ്മ 54 യെയാണ് കള്ളൻ പറ്റിച്ച ശേഷം കടന്ന് കളഞ്ഞത്. ജൂൺ 23 ന് രാവിലെ 9.15 ന്, എൻ ക്രോസ് കൃഷ്ണപ്പ ഗാർഡനിൽ ഉന്തുവണ്ടിയിൽ പൂ വിൽക്കുന്ന 54 കാരിയായ രത്നമ്മയോട് 500 രൂപയ്ക്ക് ‘കനകാംബര’വും മുല്ലപ്പൂവും പൊതിയാൻ അഭ്യർത്ഥിച്ച് ഒരു സ്‌കൂട്ടറുകാരൻ വന്നു. പൂ നൽകിയ ശേഷം പണം നൽകണമെന്ന് രത്‌നമ്മ…

Read More

സിൽക്ക് ബോർഡ് മേൽപ്പാലത്തിന് മുകളിലൂടെ എലിവേറ്റഡ് റോഡ് എത്തും ആറ് മാസത്തിനുള്ളിൽ

ബെംഗളൂരു: ടെക് തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷൻ അടുത്ത ആറ് മാസത്തിനുള്ളിൽ മെച്ചപ്പെടുമെന്ന് വാഗ്ദാനം ലഭിച്ചു. ട്രാഫിക് പ്രേശ്നങ്ങൾ മൂലമുള്ള കുപ്രസിദ്ധി കാരണം സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടിയ രാജ്യത്തെ ആദ്യത്തെ ട്രാഫിക് ഇന്റർസെക്‌ഷൻ കൂടിയാണ് ഇത്. ജംക്‌ഷനിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ബൃഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) നിലവിലുള്ള മേൽപ്പാലത്തിനു മുകളിൽ എലിവേറ്റഡ് റാമ്പുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പുതിയ റാമ്പുകൾ, 3 കിലോമീറ്റർ വരെ കൂട്ടിച്ചേർക്കുന്നതാണ്,…

Read More
Click Here to Follow Us