നഗരത്തിലെ ഗൃഹപ്രവേശ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ട്രാൻസ്‌ജെൻഡർമാർ അതിഥികളോട് അപമര്യാദയായി പെരുമാറി

ബെംഗളൂരു: വൈലിക്കാവലിൽ ഗൃഹപ്രവേശന ചടങ്ങിൽ അതിഥികളോട് അപമര്യാദയായി പെരുമാറി മൂന്ന് ട്രാൻസ്‌ജെൻഡർമാർ. ബുധനാഴ്ച രാവിലെയാണ് സംഭവം. വീട്ടുടമസ്ഥൻ ട്രാൻസ്‌ജെൻഡേഴ്‌സിനെ അതിഥികളായി ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോർട്ട്.

ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊതുവെ പലരും ഗൃഹപ്രവേശം, കുഞ്ഞുങ്ങൾക്ക് പേരിടൽ തുടങ്ങിയ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട്. അവർ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നത്.

ചടങ്ങിൽ പങ്കെടുത്ത മൂന്ന് ട്രാൻസ്‌ജെൻഡർമാർ പരിപാടിയിൽ പങ്കെടുത്തതിന് വീട്ടുടമയോട് പണം ആവശ്യപ്പെടാൻ തുടങ്ങി. വീട്ടുടമ അവർക്ക് 500 രൂപ വാഗ്ദാനം ചെയ്തു, എന്നാൽ ട്രാൻസ്‌ജെൻഡർമാർ 5,000 രൂപ വീതം ആവശ്യപ്പെട്ടതായാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  സോമാലിയൻ തീരത്ത് ആയുധക്കപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; ആറ് ഇന്ത്യക്കാർ ബന്ദികളെന്ന് റിപ്പോർട്ട്

ഒടുവിൽ വീട്ടുടമസ്ഥൻ 5000 രൂപ നൽകാമെന്ന് സമ്മതിച്ചു, എന്നാൽ ട്രാൻസ്‌ജെൻഡർമാർ പരിപാടിയിൽ അതിഥികളോട് അപമര്യാദയായി പെരുമാറി എന്നും സംഭവം ചിത്രീകരിച്ച അതിഥിയെയും ഇവർ അധിക്ഷേപിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
[masterslider id="10"]

Related posts