ബെംഗളൂരു : അവിനാശിയിലുണ്ടായ
വാഹനദുരന്തത്തിൽ ജീവൻ നഷ്ടമായ
കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും നഗരത്തിലെ മലയാളികൾക്ക് മറക്കാനാവില്ല.
പ്രത്യേകിച്ചും മലയാളിസംഘടന
കൾക്ക്. 2018-ൽ കേരളത്തെ പ്രളയം മുക്കിയപ്പോൾ കൈത്താങ്ങാകാൻ “നന്മ
മലയാളി കൾചറൽ അസോസിയേഷൻ “മുന്നിട്ടിറങ്ങിയപ്പോൾ പിന്തുണയുമായെത്തിയത് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ ബൈജുവും ഗിരീഷുമായിരുന്നു.
“ഞങ്ങൾക്കൊരിക്കലും ബൈജുവിനെ
മറക്കാൻ കഴിയില്ല. പ്രളയദുരിതത്തിൽ
ഞങ്ങൾ നൽകുന്ന ആവശ്യസാധനങ്ങൾ നേരിട്ടാണ് അവശ്യക്കാരിലേക്കെത്തിച്ചിരുന്നത്. അദ്ദേഹത്തിൻറെ അനുകമ്പയും സ്നേഹവും നേരിട്ടറിഞ്ഞവരാണ് ഞങ്ങൾ’ -ഐ.ടി. ജീവനക്കാരനും
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയുമായി
നന്മ ഭാരവാഹിയുമായ ജിതേഷ് അമ്പാടി പറഞ്ഞു.
പ്രളയദുരിതാശ്വാസരംഗത്തെ പ്രവർത്തനം കണക്കിലെടുത്ത്
നന്മ അസോസിയേഷൻ ബൈജുവിനെ ആദരിച്ചിരുന്നു. ഒരിക്കൽപരിചയപ്പെട്ടാൽ ബെജുവിനെ ആരും മറക്കില്ല.
നഗരത്തിലെ പല സംഘടനാപ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നു. ബെംഗളുരുവിലെത്തിയാൽ പരിചയപ്പെട്ടവരെ ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം പുതുക്കും.
കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സാമൂഹികമാധ്യമങ്ങൾ വഴി
ബെംഗളുരുവിലെ മലയാളികളുടെ
സഹായം തേടിയതും ബൈജുവാണ്.
നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ
ക്ക് മുന്നിൽനിന്നിരുന്ന ബൈജു “നന്മ
ചെയ്യാൻ സ്നേഹസൗഹൃദം’ എന്ന സന്ദേ
ശവുമായി വെളിയനാട് സെയ്ൻറ്
പോൾസ് ഹൈസ്കൂളിലെ 1989 ബാച്ചി
ലെ വിദ്യാർഥികളുടെ കൂട്ടായ രൂപവത്കരിച്ചിരുന്നു.
കൂട്ടായ്മയുടെ പ്രവർത്തനം മനസ്സിലാക്കിയാണ് നന്മ മലയാളി അസോസിയേഷൻ ബന്ധപ്പെടുന്നത്.
ഇരുസംഘടനകളും ഒരുമിച്ചാണ് നാ
ട്ടിലെ പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക്
സഹായമെത്തിച്ചത്.