വീണ്ടും ബസപകടം;കേരളത്തിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു; ഒരു മരണം.

ബെംഗളൂരു : നഗരത്തിൽ നിന്ന് നാട്ടിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസിൻ്റെ ബസ് ഇന്ന് പുലർച്ചയോടെ അപകടത്തിൽ പെട്ടു.

രണ്ടു മണിയോടെ നിയന്ത്രണം വിട്ട് ബസ് റോഡിലേക്ക് മറയുകയായിരുന്നു. മൈസൂരുവിന് സമീപം ഹുൻസൂരിലാണ് അപകടം നടന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കല്ലടയുടെ വോള്‍വോ ബസ് ആണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ബസാണ് ഇത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധനമുള്ളതിനാല്‍ ഹുന്‍സൂര്‍-മാനന്തവാടി വഴിയാണ് ബസ് പോകുന്നത്.

  കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

ഒരു യാത്രക്കാരി മരിച്ചു.പെരിന്തൽമണ്ണയിലേക്ക് ടിക്കറ്റ് എടുത്ത അദ്ധ്യാപികയായ ഷെറിൻ ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ.

ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു.ഏകദേശം ഒരു മണിക്കൂറോളം നേരം ആളുകള്‍ ബസില്‍ കുടുങ്ങി കിടന്നു.പിന്നാലെ വന്ന വാഹനങ്ങളില്‍ നിന്നുള്ളവര്‍ ആണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

പരിക്ക് പറ്റിയവരെ ഹുസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാർത്താ കോർട്ടസി: എ.ഐ.കെ.എം.സി.സി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts

Click Here to Follow Us