രാത്രി യാത്ര നിരോധനം; സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ 

ബെംഗളൂരു: ബന്ദിപ്പൂരില്‍ സമ്പൂർണ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന കർണാടക വനം കണ്‍സർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ച്‌ സർക്കാർ.

സുപ്രീം കോടതിയില്‍ മാർച്ച്‌ 21ന് സമർപ്പിച്ച സത്യവാങ്മൂലമാണ് കർണാടക വനം വകുപ്പ് പിൻവലിച്ചത്.

രാത്രി യാത്ര നിരോധന വിഷയത്തില്‍ സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരെ ശാസിച്ചു.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ദേശീയ പാത 766 പൂർണമായും അടച്ചിട്ട്‌ പകരം കുട്ട-മാനന്തവാടി റോഡ് നവീകരിക്കുമെന്നായിരുന്നു കർണാടക നല്‍കിയ സത്യവാങ്മൂലം.

എന്നാല്‍ ഇതില്‍ സാങ്കേതിക പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടക സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തെഴുതുകയായിരുന്നു.

വയനാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറായിരുന്നു രാത്രിയാത്രാ നിരോധനം പിൻവലിക്കുമെന്ന വാഗ്ദാനം നല്‍കിയത്.

ഗാന്ധി കുടുംബത്തിന്റെ വോട്ടു ബാങ്ക് ഭദ്രമാക്കാൻ വേണ്ടി കോണ്‍ഗ്രസ് കന്നഡിഗരെ ചതിക്കുകയാണെന്ന് ബിജെപി അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts