നഗരത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കേരളത്തിലേക്ക് ‘പാമ്പ് പാഴ്‌സല്‍:’ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസില്‍ ബെംഗളൂരുവില്‍ നിന്ന് വളര്‍ത്ത് പാമ്പിനെ പാഴ്‌സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തില്‍ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം തിരുമല സ്വദേശിയായ നവീനെതിരെ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. പൊതുജന സുരക്ഷയ്ക്ക് എതിരായ നടപടി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളുടെ വിശദാംശങ്ങള്‍ വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിന് കൈമാറി

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ബെംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കലാണ് വളര്‍ത്ത് പാമ്പിനെ പാഴ്‌സലാക്കി നല്‍കിയത്. തിരുവനന്തപുരം ഡിപ്പോയില്‍ വച്ച് ഇത് വിജിലന്‍സ് പിടികൂടി.

ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പ് പാഴ്‌സലായി വന്നത് പെറ്റ് ഷോപ്പ് ഉടമയ്ക്കാണെന്ന് പൊലീസ് പറയുന്നു. പ്രദര്‍ശനത്തിന് ഉപയോഗിക്കുന്ന പാമ്പാണ് ഇതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അനധികൃതമായി പാഴ്‌സല്‍ കൊണ്ടുവന്നതിനാണ് സസ്‌പെന്‍ഷന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
[masterslider id="10"]

Related posts