ശ്രദ്ധിക്കുക നഗരത്തിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ബെംഗളൂരുവിൽ പോലീസ് ജാഗ്രത ശക്തമാക്കി

ബെംഗളൂരു : ഈമാസമൊടുവിൽ ബെംഗളൂരു നഗരത്തിൽ ഭീകരാക്രമണംനടത്താൻ ചിലർ പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരംലഭിച്ചു. ഇതേത്തുടർന്ന് പോലീസ് ജാഗ്രത കർശനമാക്കി.

റെയിൽവേ സ്റ്റേഷനുകളിലോ ആരാധനാലയങ്ങളിലോ നേരിട്ടുള്ള ആക്രമണമോ ഐഇഡി സ്ഫോടനമോ ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ഇതേത്തുടർന്ന് നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും താമസിക്കാനെത്തുന്നവരിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

കുംബാൽഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥാപനയുടമകൾക്ക് പോലീസ് നോട്ടീസുനൽകി. താമസിക്കാനെത്തുന്നവരുടെ വിവരങ്ങൾ ദിവസവും പോലീസ് സ്റ്റേഷനിൽ എത്തിക്കണം.

മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയുള്ള രജിസ്റ്റർ സൂക്ഷിക്കണം. ഇതിന്റെ ഒരു പകർപ്പ് പോലീസ് സ്റ്റേഷനിൽ എത്തിക്കണം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts