കോൺഗ്രസ്‌ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

death murder

ബെംഗളൂരു: കോൺഗ്രസ്‌ പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More

അഖിൽ മാരാർ ആശുപത്രിയിലേക്ക്, ഷോയിൽ നിന്ന് പുറത്തേക്കോ?

പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കാത്തത് കൊണ്ട് തന്നെ പലർക്കും വയറ് സംബന്ധമായ അസുഖങ്ങൾ പിടിപെടാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഷോയിൽ ഈ പ്രശ്നം നന്നായിട്ടുണ്ട്. ഇപ്പോളിതാ അഖിൽ മാരാരെ വയറ് സംബന്ധമായ അസുഖങ്ങളും മറ്റും അലട്ടുന്നുണ്ട്. കൂടാതെ കൈയ്ക്ക് വേദനയുമുണ്ടായിരുന്നു. ഇപ്പോഴിതാ അഖിലിനെ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ മുതല്‍ രണ്ട് തവണ അഖിലിനെ മെഡിക്കല്‍ റൂമിലേക്ക് വിളിച്ച്‌ വരുത്തി ബിഗ് ബോസ് ടീം പരിശോധിച്ചിരുന്നു. ശേഷമാണ് വിശദമായി പരിശോധിക്കുന്നതിനും മറ്റുമായി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതുവരേയും അഖില്‍ വീട്ടിലേക്ക് തിരികെ…

Read More

നിഖിൽ കുമാരസ്വാമി രാജി വച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജെഡിഎസില്‍ അസ്വാരസ്യം പുകയുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷ പദവി രാജിവച്ചു. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമഗനരയില്‍ നിഖില്‍ കുമാരസ്വാമി തോറ്റത് ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നേരത്തെ കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണിത്. ഇവിടെ നിഖിലിന്റെ വിജയം ജെഡിഎസ് ഉറപ്പിച്ചതാണ്. പക്ഷേ തോറ്റു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം…

Read More

തന്റെ അടിവസ്ത്രം കാണണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്; പ്രിയങ്ക ചോപ്ര തന്റെ ദുരനുഭവം വെളിപ്പെടുത്തി 

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭാവത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. രു സംവിധായകൻ തന്നെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിനെ പറ്റി പറയുകയാണ് പ്രിയങ്ക. ഒരു അണ്ടർകവർ ഏജന്റായാണ് ആ ചിത്രത്തിൽ താരം വേഷമിട്ടത്. ദി സോയ് റിപ്പോർട്ടിനോട് സംസാരിക്കുന്നതിനിടയിലാണ് 2002-2003 കാലഘട്ടത്തിൽ തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെക്കുറിച്ച് പ്രിയങ്ക പറഞ്ഞത്. പുരുഷ കഥാപാത്രത്തെ വശീകരിക്കുക എന്നതാണ് താരത്തിനോട് ചെയ്യാൻ ആവശ്യപ്പെട്ടത്. “ഞാൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ എന്റെ വസ്ത്രവും…

Read More

വിമാനത്തിൽ പക്ഷി ഇടിച്ചു, സർവീസ് റദ്ദാക്കി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗളൂരു വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച…

Read More

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 82.95 വിജയ ശതമാനം 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം വിഷയം തിരിച്ച് സയന്‍സ് – 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാഫലം…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് ആരോപണം; ബിജെപി എംഎൽഎക്കെതിരെ കേസ് 

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന പ്രസ്താവനയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ കർണാടക പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി നിയമസഭാ മണ്ഡലത്തെ രണ്ടാം തവണയും പ്രതിനിധീകരിച്ച ഹരീഷ് പൂഞ്ച, കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയ ഹിന്ദുത്വ പ്രവർത്തകരോട് രോഷം പ്രകടിപ്പിക്കുന്നതിനിടെയാണ് പ്രസ്താവന നടത്തിയത്. കഴിഞ്ഞയാഴ്ച ബെൽത്തങ്ങാടിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ ഓഡിയോ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…

Read More

വന്ദേ ഭാരതിനു നേരെ കല്ലേറ് ; ഇതുവരെ മാറ്റിയത് 64 ചില്ലുകൾ 

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിൻ സർവീസ് കല്ലേറിനു മുന്നിൽ അടിപതറുന്നു. ചെന്നൈ–ബെംഗളൂരു–മൈസുരു ട്രെയിനു നേരെ മറ്റു ട്രെയിനുകൾക്കൊന്നും ഉണ്ടാകാത്ത വിധമാണ് ഈ ട്രെയിനു നേരെ കല്ലേറ് നടക്കുന്നത് . വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിരഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്‌ക്കുകയാണു ദക്ഷിണ ഫെബ്രുവരിയും ദക്ഷിണ–പശ്ചിമയും. 2022 നവംബർ 11നാണു ദക്ഷിണേന്ത്യയിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. അന്നു മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കല്ലേറിനെ തുടർന്ന് ഇതുവരെ വന്ദേഭാരത് ട്രെയിനിന്റെ 64 ജനൽ ചില്ലുകളാണ് ഇതുവരെ…

Read More

ഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്

ഇന്റർനെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്. നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല,’ എന്നാണ് പ്രവചനം. മഹാമാരിയുടെ വരവ് പോലും നേരത്തെ പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു. ടെക്നോളജി മേഖല ഏറ്റവും മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജൻസി’ നിർമ്മാണത്തിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്റ്റിവിറ്റി മേഖലയേയും ഷോപ്പിംഗിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്സ് പ്രവചിക്കുന്നു.

Read More

വേണ്ടി വന്നാൽ ആർഎസ്എസിനെ നിരോധിക്കാനും മടിക്കില്ല ; പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി പ്രധാന ആയുധമാക്കിയ ബജ്റംഗദൾ നിരോധനം വീണ്ടും ഉയർത്തി കോൺഗ്രസ്‌. സമാധാനം തകരുന്ന സാഹചര്യം ഉണ്ടായാൽ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖർഗെ. ബിജെപി സർക്കാർ നടപ്പിലാക്കിയ ഹിജാബ് വിലക്ക്, പാഠപുസ്തക പരിഷ്കരണം, ഗോവധ നിരോധനം, നിർബന്ധിത മതപരിവർത്തന നിരോധനം എന്നിവ പരിഷ്കരിക്കുകയോ കാണിക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടുള്ളവർക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us