ബെംഗളൂരു: മാലിന്യമുക്ത നഗര പ്രചാരണത്തിന്റെ ഭാഗമായി 48 ഇടങ്ങളിൽ പുനരുൽപാദന മാലിന്യ ശേഖരണ കേന്ദ്രങ്ങൾ ആരംഭിച്ച് ബിബി.എം.പി ജൂൺ 5 വരെ രാവിലെ 7 മുതൽ ഉച്ചക്കയ്ക്ക് 1 വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. “എന്റെ ജീവിതം എന്റെ ശുചിത്വ നഗരം” പ്രചാരണത്തിന്റെ ഭാഗമായാണ് ബിബി.എം.പിയുടെ 8 സോണുകളിലായി കേന്ദ്രങ്ങൾ തുടങ്ങിയത്. പ്ലാസ്റ്റിക്, പഴയ കളിപ്പാട്ടങ്ങൾ, പഴയ പത്രങ്ങൾ, മാസികകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയാണ് ഇവിടെ ശേഖരിക്കുക. മാലിന്യം റോഡരികിലും മറ്റും വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്യും. റെസിഡൻസ് അപാർട്മെന്റ് അസോസിയേസനുകൾ എന്നിവയുടെ സഹകരണത്തോടെ…
Read MoreMonth: May 2023
എയർഹോസ്റ്റസിനെ കടന്നുപിടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിൽ എയർ ഹോസ്റ്റസിനെ കടന്നുപിടിച്ച മലയാളി അറസ്റ്റിൽ. സ്വകാര്യ കമ്പിനിയിൽ മാനേജർ ആയി ജോലി ചെയ്യുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി എ.സിജിൻ 38 അറസ്റ്റിലായത്. കൊച്ചിയിൽ നിന്നും ബെംഗളൂരു വഴി ഭോപ്പാലിലേക്ക് പോകുന്ന വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഗോവയിലേക്ക് പോകുന്നതിനാണ് സിജിൻ ബെംഗളുരുവിലെത്തിയത്. അറസ്റ്റിലായ സിജിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി
Read Moreകോൺഗ്രസ് പ്രവർത്തകനെ ബൈക്കിൽ എത്തിയ സംഘം വെട്ടികൊലപ്പെടുത്തി
ബെംഗളൂരു: ചൗഡേശ്വരി നഗറിൽ കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തി. രവി 42 ആണ് കൊല്ലപ്പെട്ടത്. കൃഷ്ണമൂർത്തി എന്നയാളുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഒരു സംഘമാണ് രവിയെ വെട്ടിക്കൊന്നത്. 5 പേർ 3 ബൈക്കുകളിലാണ് എത്തിയതെന്ന് രവിയുടെ ഭാര്യ പുഷ്പ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി
Read Moreഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിൽ തള്ളി; ജീവനക്കാർ പിടിയിൽ
മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ഒരെണ്ണം പാറക്കൂട്ടത്തില്‍ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകള്‍. കോഴിക്കോട് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദീഖിനെ കൊലപ്പെടുത്തിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബിലി (22), ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) ചേർന്നെന്നും പൊലീസ് പറയുന്നു. സിദ്ദീഖിൻ്റെ മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയശേഷം നാട് വിട്ട പ്രതികളെ ചെന്നൈയിൽ നിന്നും പിടികൂടി.…
Read More60ാം വയസിൽ നടൻ ആശിഷ് വിദ്യാർഥിക്ക് രണ്ടാം വിവാഹം; വധു ഫാഷൻ ഡിസൈനര്‍ രുപാലി ബറുവ
കൊൽക്കത്ത: നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണിത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേർന്ന് റിസപ്ഷനും നടത്തി. #AshishVidyarthi gets married at 60. pic.twitter.com/RdbwcifsL9 — Manobala Vijayabalan (@ManobalaV) May 25, 2023
Read Moreമൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകും: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
ഡൽഹി: മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 2024ലെ ലോക്സഭാ തെരഞ്ഞുടപ്പില്‍ കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും കോണ്‍ഗ്രസിന് ലോക്‌സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി വീണ്ടും മോദി തന്നെ പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് 2019നേക്കാള്‍ കുറവ് സീറ്റുകളാണ് ലഭിക്കുകയെന്നും അമിത് ഷാ പറയുന്നു. ബിജെപി പ്രതിപക്ഷത്തിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ ബഹുമാനിക്കുകയും നിര്‍മാണാത്മകമായ പങ്കുവഹിക്കുകയും ചെയ്തിരുന്നുവെന്നും ആഭ്യന്തരമന്ത്രി ഓര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസിന് നിഷേധാത്മക മനോഭാവമാണെന്നും പുതിയ…
Read Moreസംസ്ഥാനത്ത് 24 മന്ത്രിമാര്‍ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും
കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡല്‍ഹിയിലെത്തി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പേരുകള്‍ക്ക് അന്തിമരൂപമായത്. കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയുമായും കെസി വേണുഗോപാലുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ഗുരുദ്വാര രകബ്ഗഞ്ച് റോഡിലെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്ന പേരുകള്‍ ചര്‍ച്ച ചെയ്യുകയും അന്തിമ തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പേരുവിവരങ്ങള്‍ കൈമാറി. ശനിയാഴ്ച 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. 28 മന്ത്രിമാരില്‍ ആദ്യ എട്ടുപേര്‍ മെയ് 20…
Read Moreബിരിയാണി കടം നൽകിയില്ല; റസ്റ്റോറന്റ് ആക്രമിച്ച് മൂന്നംഗ സംഘം
കോഴിക്കോട്: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തിൽ റസ്റ്റോറന്റിലെ ജീവനക്കാരന് ഗുരുതര പരിക്ക്. തൃപ്രയാർ സെന്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ സ്വദേശി അക്ഷയ് യുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ്. ഇന്നലെ രാത്രി പത്തേകാലോടെ അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. റസ്റ്റോറന്റിലെത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം…
Read Moreദി കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥിനികൾക്ക് അവധി, ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച് പ്രിൻസിപല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി. ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില്‍ പറഞ്ഞിരുന്നു. എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്‍കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു…
Read More“റോബിനെ പേടിയാകുന്നു” വെറുക്കാൻ കാരണം തേടി ആരതി പൊടി, ഇരുവരും വേർപിരിയലിലേക്കോ?
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അടുത്തിടെ സിനിമാ സ്റ്റില്‍ ഫോട്ടാഗ്രാഫറായ ശാലുപേയാട് റോബിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെ വീണ്ടും ബിഗ് ബോസ്സ് പുറത്താക്കിയതിന് പിന്നാലെ വീണ്ടും റോബിന്‍ രാധാകൃഷ്ണനെതിരെ തുറന്നടിച്ച് ശാലു പേയാട്. “ഒരു ദിവസം രാവിലെ പൊടി എന്നെ വിളിച്ചു. ചേട്ടാ പുള്ളിക്കാരനെ എനിക്ക് പേടിയാകുന്നു എന്ന് പറഞ്ഞു. വെറുക്കാന്‍ എന്തെങ്കിലും പറഞ്ഞു തരുമോ എന്ന് ചോദിച്ചു”. ഒരു പെണ്‍കുട്ടി കെട്ടാന്‍ പോകുന്ന പയ്യനെക്കുറിച്ച് അങ്ങനെ പറയണമെങ്കില്‍ അത്രയും എന്തോ വിഷയം ഉണ്ടായിട്ടുണ്ട്.…
Read More