ബിരിയാണി കടം നൽകിയില്ല; റസ്റ്റോറന്റ് ആക്രമിച്ച് മൂന്നംഗ സംഘം 

കോഴിക്കോട്: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തിൽ റസ്റ്റോറന്റിലെ ജീവനക്കാരന് ഗുരുതര പരിക്ക്. തൃപ്രയാർ സെന്ററിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത

കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ സ്വദേശി അക്ഷയ് യുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ്. ഇന്നലെ രാത്രി പത്തേകാലോടെ അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. റസ്റ്റോറന്റിലെത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം സ്വദേശി ജുനൈദിനോട് നാല് ചിക്കൻ ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണിയുടെ തുക പറഞ്ഞതോടെ പണമില്ലെന്നും കടം നൽകണമെന്നും യുവാക്കൾ ആവശ്യപ്പെട്ടു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

 

ഉടമ അറിയാതെ കടം നൽകാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കാഷ് കൗണ്ടറിലെ നിരീക്ഷണ ക്യാമറ സംവിധാനങ്ങൾ തകർത്ത സംഘം ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. അടുത്ത കൗണ്ടറിലേക്ക് ജീവനക്കാരൻ പ്രാണരക്ഷാർത്ഥം ഓടിയെത്തിയതോടെ അവീടെ ഭക്ഷണം കഴിച്ചിരുന്നവരും പുറത്തേക്കോടി. ജീവനക്കാരൻ തൊട്ടരികിലുള്ള കെട്ടിടം ഉടമയുടെ വീടിന് മുൻപിലെത്തി കോളിങ് ബെൽ അടിക്കും മുൻപേ പുറകിലെത്തിയ മൂനാംഗ സംഘം ഇയാളെ വലിച്ചിഴച്ച് വീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരന്റെ ചെവി അറ്റുപോകാറായ നിലയിലായിരുന്നു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ജീവനക്കാരനെ ഉടൻതന്നെ വലപ്പാട് എമർജൻസി കെയർ സെന്ററിലും തുടർന്ന് തൃശൂർ ദയ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts