സംസ്ഥാനത്ത് 24 മന്ത്രിമാര്‍ കൂടി നാളെ സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡല്‍ഹിയിലെത്തി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പേരുകള്‍ക്ക് അന്തിമരൂപമായത്.

കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സുര്‍ജേവാലയുമായും കെസി വേണുഗോപാലുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. ഗുരുദ്വാര രകബ്ഗഞ്ച് റോഡിലെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവുന്ന പേരുകള്‍ ചര്‍ച്ച ചെയ്യുകയും അന്തിമ തീരുമാനത്തില്‍ എത്തുകയുമായിരുന്നു. ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പേരുവിവരങ്ങള്‍ കൈമാറി. ശനിയാഴ്ച 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

28 മന്ത്രിമാരില്‍ ആദ്യ എട്ടുപേര്‍ മെയ് 20 ന് മുഖ്യമന്ത്രിക്കും ഉപ മുഖ്യമന്ത്രിക്കുമൊപ്പം സ്ത്യപ്രതിജ്ഞ ചെയ്തിരുന്നു. ആര്‍ക്കും എതിര്‍പ്പില്ലാതിരിക്കാന്‍ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാണ് മന്ത്രിമാരുടെ പേരുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. രാഹുല്‍ഗാന്ധിയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി മന്ത്രിമാരുടെ പേരുകള്‍ അറിയിക്കും. അതേസമയം മന്ത്രിമാര്‍ക്ക് ഇതുവരെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല എന്നാണ് വിവരം. എല്ലാ സമുദായങ്ങളും തങ്ങള്‍ക്ക് വേണ്ട വകുപ്പുകള്‍ നേരത്തെ കൂട്ടി ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ആരെയും അവഗണിക്കാതെ വേണം വകുപ്പുകള്‍ ഇനി തീരുമാനിക്കാന്‍ എന്നുള്ളത് കോണ്‍ഗ്രസിന് വെല്ലുവിളിയാകും എന്നുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മാത്രമല്ല അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനും വേഗത്തില്‍ ഫലം കാണിക്കാനും ഉള്ള തയ്യാറെടുപ്പില്‍ കൂടിയാണ് പാര്‍ട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts