നിഖിൽ കുമാരസ്വാമി രാജി വച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജെഡിഎസില്‍ അസ്വാരസ്യം പുകയുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷ പദവി രാജിവച്ചു.

തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമഗനരയില്‍ നിഖില്‍ കുമാരസ്വാമി തോറ്റത് ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നേരത്തെ കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണിത്. ഇവിടെ നിഖിലിന്റെ വിജയം ജെഡിഎസ് ഉറപ്പിച്ചതാണ്. പക്ഷേ തോറ്റു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹീമിനും രാജിക്കത്തിന്റെ പകര്‍പ്പ് നിഖില്‍ കൈമാറിയിട്ടുണ്ട്. ജെഡിഎസിന്റെ തിരഞ്ഞെടുപ്പ് പ്രകടനം തന്നെ വളരെ വേദനിപ്പിച്ചുവെന്ന് നിഖില്‍ കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts