കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്രങ്ങൾ കയറിയിറങ്ങി കോൺഗ്രസ്, ബിജെപി നേതാക്കൾ

ബെംഗളൂരു : മെയ് 10 ബുധനാഴ്ച കർണാടക വോട്ടെടുപ്പിന് ഒരുങ്ങുമ്പോൾ, ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ക്ഷേത്രങ്ങളുടെ കയറിയിറങ്ങി പരസ്പരം മത്സരിക്കുന്നതായി റിപ്പോർട്ട്. ബിജെപി നേതാക്കൾ ക്ഷേത്രങ്ങളിൽ ‘ഹനുമാൻ ചാലിസ’ പാരായണ പരിപാടികളിൽ പങ്കെടുക്കുമ്പോൾ, കോൺഗ്രസ് നേതാക്കളും ക്ഷേത്രങ്ങൾ സന്ദർശിച്ച് ബിജെപിയെ നേരിടാൻ അനുഗ്രഹം തേടുന്നുവെന്നാണ് പറയപ്പെടുന്നത്.

മഹാലക്ഷ്മി ലേഔട്ടിലെ ഹനുമാൻ ക്ഷേത്രത്തിൽ നടന്ന ‘ഹനുമാൻ ചാലിസ’ പാരായണ പരിപാടിയിൽ ബിജെപിയുടെ കർണാടക തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പങ്കെടുത്തു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ബെംഗളൂരുവിലെ മൈസൂർ ബാങ്ക് സർക്കിളിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ബിജെപി നേതാക്കളുടെ ഹനുമാൻ ചാലിസ പാരായണത്തെ നേരിടാൻ പ്രത്യേക ആരാധന നടത്തുകയും ചെയ്തു. താൻ ഹനുമാന്റെ വലിയ ഭക്തനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സിദ്ധരാമയ്യയ്‌ക്കൊപ്പം ചാമുണ്ഡി ഹിൽസിലെത്തി ചാമുണ്ഡേശ്വരി ദേവിക്ക് പ്രത്യേക പൂജയും അർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts