ഒരു പോലീസുകാരൻ കൂടി മരിച്ചു; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 3 ആയി.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിച്ച് ഒരു പോലീസുകാരൻ കൂടി മരിച്ചു.

ആകെ കോവിഡ് ബാധിച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 3 ആയി.

വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഹിരേമത് (58) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.

നഗരത്തിലെ  സ്വകാര്യ ആശുപത്രിയിൽ ജലദോഷത്തെ തുടർന്ന് ചികിത്സതേടിയ ഹിരേമതിന് കോവഡ് സ്ഥിരീകരിക്കുകയായിരുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

മരിച്ച പോലീസുകാരൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ചു പോലീസുകാർ ഉൾപ്പെടെ 20 പേരുള്ളതായി ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. (ട്രാഫിക്) ഓഫീസ് അറിയിച്ചു.

വിവിപുരം ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ എ.എസ്.എയും കലാശിപാളയ പോലീസ് സ്‌റ്റേഷനിലെ  ഹെഡ് കോൺസ്റ്റബിളും  നേരത്തേ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇതിനോടകം 30-ലധികം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ഏറ്റവും പുതിയ കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts