മദ്യാസക്തി കുറയ്ക്കാൻ ഇനി ചിപ്പ് ചികിത്സ

ചൈന :മദ്യപാനം കുറയ്ക്കാൻ മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ച ചികിത്സ ആരംഭിച്ച് ചൈന. അഞ്ച് മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ 36 കാരനായ സ്ഥിരം മദ്യപാനിയിൽ ചിപ്പ് ഘടിപ്പിച്ചാണ് ചികിത്സയ്ക്ക് തുടക്കമിട്ടത്. ഏപ്രിൽ 12ന് മധ്യ ചൈനയിലെ ഹുനാൻ ബ്രെയിൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാൻ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഹാവോ വെയ് പറഞ്ഞു. യുഎൻ ഇന്റർനാഷണൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബോർഡ് മുൻ വൈസ് പ്രസിഡന്റാണ് ഹാവോ വെയ്. ഒരിക്കൽ…

Read More

ഇരിക്കണോ നിക്കണോ അറിയാതെ നിൽക്കുന്ന ഖാർഗെയുടെ വീഡിയോ വൈറലാകുന്നു 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോണിയാഗാന്ധി പങ്കെടുത്ത ചടങ്ങില്‍ നില്‍ക്കണോ ഇരിയ്ക്കണോ എന്നറിയാതെ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുടെ വീഡിയോ വൈറലാവുന്നു. ഇതോടെ പരിഹാസവുമായി മറ്റ് പാർട്ടിക്കാർ എത്തി. കോണ്‍ഗ്രസില്‍ ഇപ്പോഴും ഗാന്ധി കുടുംബം നിലനിര്‍ത്തുന്നത് രാജവാഴ്ചയാണെന്ന് കാണിക്കുന്നതാണ് വിഷമസന്ധിയില്‍പ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചിത്രം. കോണ്‍ഗ്രസ് പ്രസിഡന്‍റായ ഖാര്‍ഗെയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ വന്നത്. മോദി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തില്‍ ഉപദേശകനായ കാഞ്ചന്‍ ഗുപ്തയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ഈ…

Read More

കർണാടക എസ്എസ്എൽസി പരീക്ഷയിൽ 83.89% വിജയം: ആൺകുട്ടികളെക്കാൾ മികവ് തെളിയിച്ച് പെൺകുട്ടികൾ

ബെംഗളൂരു : കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് അല്ലെങ്കിൽ എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് 8 തിങ്കളാഴ്ച പ്രഖ്യാപിച്ചു. ബോർഡിന്റെ കണക്കനുസരിച്ച്, രജിസ്റ്റർ ചെയ്ത 8,35,102 വിദ്യാർത്ഥികളിൽ 7,00,619 പേർ പരീക്ഷ വിജയിച്ചു. 83.89% ആണ് വിജയശതമാനം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രാവിലെ 11 മണി മുതൽ ഔദ്യോഗിക വെബ്സൈറ്റുകളായ sslc.karnataka.gov.in, karresults.nic.in എന്നിവയിൽ ഫലം ലഭ്യമായിരുന്നു. ഈ വർഷത്തെ പേപ്പറിന്റെ ബുദ്ധിമുട്ട് നില 20% ആണെന്നും 2019-2020, 2021-2022 വർഷങ്ങളിൽ യഥാക്രമം 20%, 10% എന്നിങ്ങനെയാണെന്നും…

Read More

വിവർത്തകനോട്‌ നിർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാള് കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം. നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജമ ചെയ്യുന്നത്…

Read More

ബെംഗളൂരു മെട്രോ ട്രെയിൻ സർവീസ് സമയം നീട്ടും: വിശദാംശങ്ങൾ

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ ബെംഗളൂരു മെട്രോ സർവീസ് സമയം നീട്ടും. മെയ് 10 ബുധനാഴ്ച മെട്രോ സർവീസ് സമയം നീട്ടുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു. അവസാന മെട്രോ ട്രെയിൻ മെയ് 11 ന് മജസ്റ്റിക് സ്റ്റേഷനിലെ നാദപ്രഭു കെംപെഗൗഡയിൽ നിന്ന് പുലർച്ചെ 12.35 ന് പുറപ്പെടും. കൂടാതെ ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷ്ണരാജപുര, വൈറ്റ്ഫീൽഡ് (കടുഗോഡി) സ്റ്റേഷനുകളിൽ നിന്നുള്ള അവസാന ട്രെയിൻ മെയ് 11 ന് പുലർച്ചെ 12:05 നും പുറപ്പെടും കർണാടക…

Read More

കപ്പടിക്കാനുള്ള സാധ്യത ആരെന്ന് വെളിപ്പെടുത്തി ഒമർ ലുലു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ സംവിധായകന്‍ ഒമര്‍ ലുലു കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഷോ മൂന്നാഴ്ച പിന്നിട്ട ശേഷമാണു ഒമര്‍ ലുലു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര്‍ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്. ഒരിക്കല്‍ അഖില്‍ എന്നെ മോശമായി പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒന്ന് ആലോചിച്ചു, ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം. അവിടെ നിന്ന് പോരണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ട്…

Read More

സിപിഐഎം സ്ഥാനാർഥിക്കു നേരെ ആക്രമണം

ബെംഗളുരു: സിപിഐ എം സ്ഥാനാര്‍ഥിയെ ആക്രമിച്ച്‌ ഒരു കൂട്ടം ഗുണ്ടകൾ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.അനില്‍ കുമാറിനെയാണ് ഒരു കൂട്ടം ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയില്‍ അനില്‍ കുമാറിന്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്…

Read More

താനൂർ ബോട്ട് ദുരന്തം: ഒളിവിൽ ആയിരുന്ന ബോട്ട് ഉടമ നാസർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ താനൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.

Read More

മണിപ്പൂർ കലാപം : മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക റൂട്ട്സ്  

ബെംഗളൂരു: ഇന്ന് ഒൻപത് വിദ്യാർത്ഥികളെ ബെംഗളൂരു വഴി നാട്ടിലെത്തിക്കും. കലാപ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങൾ ആരംഭിച്ചതായി നോർക്ക റസിഡന്റ് വൈസ് പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒമ്പത് വിദ്യാർത്ഥികൾ തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണിവർ. ഇംഫാലിൽ നിന്നുളള വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ഇവരുടെ യാത്രക്കായുള്ള എല്ലാ ചിലവുകളും നോർക്ക വഹിക്കുന്നതാണ്. ഇന്ന് രാത്രി 9.30 മണിക്ക് മണിപ്പൂരിൽ നിന്നും 9 വിദ്യാർത്ഥികൾ ബെംഗളൂരു എയർപോർട്ടിൽ…

Read More

കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു: നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ആവേശത്തില്‍ കര്‍ണാടക. മെയ്‌ 10ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചരണം അവസാനിച്ചു.കൊട്ടിക്കലാശം ആവേശത്തിലാക്കി രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്ത് 3,600 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 20 ആയിരുന്നു പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. https://twitter.com/i/broadcasts/1ypKddvRejQKW KARNATAKA BREAKING:#PriyankaBlitzkrieg: Priyanka's Final Power Push to the Congress in Poll-bound Vijayanagara, Bengaluru. Despite slow rainfall, thousands of people have come out to watch Priyanka Gandhi in Vijayanagara.#KarnatakaElection2023 #KarnatakaKurukshetra2023 pic.twitter.com/ZcXBktcCW3 — Gururaj…

Read More
Click Here to Follow Us