ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിരോധിക്കാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ട്രക്കുകൾക്കും നിരോധിക്കുന്നതിനുള്ള സാധ്യതകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ257) ആലോചിക്കുന്നു. യാത്രാ സമയം 90 മിനിറ്റായി കുറച്ചുകൊണ്ട് രണ്ട് നഗരങ്ങൾ തമ്മിലുള്ള ബന്ധം എളുപ്പമാക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഈ വർഷം മാർച്ചിലാണ് പുതിയ ഉദ്ഘാടനം ചെയ്തത്, എക്‌സ്പ്രസ് വേയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാർഷിക വാഹനങ്ങൾ എന്നിവയ്ക്ക് ഹൈവേയുടെ ആറുവരി പ്രധാന പാതയിലാണ് നിരോധനം. എന്നിരുന്നാലും, എക്‌സ്പ്രസ് വേയുടെ പ്രധാന…

Read More

കനത്ത വേനൽ ചൂടിനൊപ്പം ജനങ്ങളെ വലച്ച് പവർകട്ടും

ബെംഗളൂരു: വേനൽച്ചൂടിനു പുറമേ നഗരജീവിതം ദുസ്സഹമാക്കി അപ്രഖ്യാപിത പവർകട്ട് തുടരുന്നു. അതേസമയം, വാരാന്ത്യങ്ങളിൽ ഉൾപ്പെടെ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങുന്നത്. ബെസ്കോം ഹെൽപ്‌ലൈൻ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയും നഗരവാസികൾ ഉന്നയിക്കുന്നുണ്ട് എന്നാൽ ലൈനുകളും ഭൂഗർഭകേബിളുകളും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണമെന്നാണ് ബെസ്കോമിന്റെ വിശദീകരണം. എന്നാൽ, രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നുണ്ട്.  വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെങ്കിലും വൈദ്യുതി വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ നേരത്തേ അറിയിച്ചിരുന്നത്. വേനൽക്കാലത്ത് പ്രതിദിനം 7,600 മെഗാവാട്ട് വൈദ്യുതിയാണ് ബെസ്കോം വിതരണം ചെയ്യുന്നത്. പ്രതിമാസം…

Read More

വേളാങ്കണ്ണി സ്പെഷ്യൽ എക്സ്പ്രസ് സർവീസ് നീട്ടി

ബെംഗളൂരു: കെ.എസ്.ആർ ബെംഗളൂരു-വേളാങ്കണ്ണി സ്പെഷ്യൽ എക്സ്പ്രസ് (06547 \06548 ) സർവീസ് മെയ് 27 വരെ നീട്ടി. ബെംഗളൂരുവിൽ നിന്ന് ശനിയാഴ്ചകളിൽ വൈകിട്ട് 7 ന് പുറപ്പെട്ട് തിരിച്ച് വേളാങ്കണ്ണിയിൽനിന്നും ശനിയാഴ്ചകളിൽ രാത്രി 11 .55 നും സർവീസ് നടത്തും

Read More

ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കും!!! പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. കീപ്പ് ഇന്‍ ചാറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍, ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിര്‍ത്താന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഇതുവഴി ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താവിന് സാധിക്കും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയുന്നത് സംരക്ഷിക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ നിങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ്. ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ്…

Read More

സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് വരെ മുസ്ലീം ക്വാട്ടയിൽ തീരുമാനമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: സുപ്രീം കോടതിയിൽ വാദം കേൾക്കുന്നത് വരെ മുസ്ലീം ക്വാട്ടയിൽ തീരുമാനമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ. വിഷയം കോടതിയുടെ പരിഗണനയിലാകുന്നതുവരെ മുസ്ലീങ്ങൾക്കുള്ള സംവരണം സംബന്ധിച്ച് ഒരു തീരുമാനവും എടുക്കില്ലെന്ന് തന്റെ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. മുസ്‌ലിംകൾക്കുള്ള ക്വാട്ട സംബന്ധിച്ച മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ, കേസ് മെയ് 9 ന് വാദം കേൾക്കാൻ മാറ്റിവച്ചിട്ടുണ്ടെന്നും കോടതി സ്റ്റേ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്കുള്ള വിഹിതം സർക്കാർ മറ്റുള്ളവർക്ക് വിട്ടുകൊടുത്തെന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട് ശരിയല്ലെന്നും ബൊമ്മൈ…

Read More

ചൂട് കുറയ്ക്കാൻ കാർ ചാണകം കൊണ്ട് പൊതിഞ്ഞു, കണ്ണ് തള്ളി ആളുകൾ

മദ്ധ്യപ്രദേശ് :കാറിനുളളിലെ ചൂട് കുറയ്ക്കാന്‍ മദ്ധ്യപ്രദേശിലെ ഒരു ഹോമിയോ ഡോക്ടര്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കൊടും ചൂടില്‍ നിന്ന് തന്റെ കാറിനെ തണുപ്പിക്കാന്‍ സുശീല്‍ സാഗര്‍ എന്ന ഡോക്ടര്‍ കണ്ടെത്തിയ മാര്‍ഗം ചാണകമാണ്. തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800ന്റെ പുറത്ത് മുഴുവന്‍ ചാണകം മെഴുകിയിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്‍ഭാഗത്തെ തണുപ്പിക്കാന്‍ സഹായിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നുമാണ് സുശീല്‍ പറയുന്നത്. ചാണകം പൂശുന്നത് കാറിനുളളിലെ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍…

Read More

പ്രചാരണത്തിനിറങ്ങി കിച്ച സുദീപ്

ബെംഗളൂരു: ബിജെപിയ്ക്ക് വേണ്ടി കര്‍ണ്ണാടകയില്‍ നിയമസഭാ മണ്ഡലങ്ങളെ ഇളക്കിമറിച്ച്‌ നടന്‍ കിച്ച സുദീപ്. ചിത്രദുര്‍ഗയില്‍ ബുധനാഴ്ച മൊളകല്‍മുരു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എസ്.തിപ്പെസ്വാമിയ്ക്ക് വേണ്ടിയാണ് കിച്ച സുദീപ് പ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പമുള്ള വാഹനപര്യടനത്തില്‍ റോഡില്‍ വന്‍ ജനക്കൂട്ടമായിരുന്നു. സ്ഥാനാര്‍ത്ഥി തിപ്പെസ്വാമിയ്ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്യുന്ന കിച്ച സുദീപ് ജനങ്ങളെ കൈവീശിക്കാണിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ ആരവത്തോടെ താരത്തെ എതിര‍േല്‍ക്കുന്നത് കാണാം. ഏപ്രില്‍ തുടക്കത്തിലാണ് കിച്ച സുദീപ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ പങ്കെടുത്ത…

Read More

‘ഇത്ര നിരാശ പാടില്ല’, അമിത് ഷായോട് കന്നഡ യുവാവിന്റെ വാക്കുകൾ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്.  ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്. ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ ആൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രുവീകരണം-ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്.…

Read More

സിദ്ധരാമയ്യക്കെതിരെ മാനനഷ്ട കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ മാനനഷ്ടക്കേസിൽ കുടുങ്ങി കർണാടക കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ. ലിംഗായത്ത് മുഖ്യമന്ത്രിമാരെ അഴിമതിക്കാരനായി പരാമർശിച്ചതാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. ചൊവ്വാഴ്ച ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ആക്ടിവിസ്റ്റ് ശങ്കർ സെയ്ത് ആണ് സിദ്ധരാമയ്യയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ നൽകിയത്. ഇയാളുടെ ഹർജി പരിഗണിച്ച കോടതി കേസ് ഏപ്രിൽ 29ലേക്ക് മാറ്റി. സിദ്ധരാമയ്യ ലിംഗായത്ത് സമുദായത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയ ലിംഗായത്ത് യുവ വേദി ലീഗൽ സെൽ അവകാശപ്പെട്ടു. പരാമർശവുമായി ബന്ധപ്പെട്ട…

Read More

കന്നട നടൻ സമ്പത്ത് റാമിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത്

ബെംഗളൂരു: ഏപ്രിൽ 22 നാണ് കന്നഡ നടൻ സമ്പത്ത് ജെ റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. അവസരങ്ങൾ ലഭിക്കാത്തതിൽ താരം പിരിമുറുക്കം നേരിട്ടിരുന്നു എന്നാണ് മുൻപ് പുറത്ത് വന്ന റിപ്പോർട്ട്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടതാണെന്നു രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കിൽ സമ്പത്തിന് ജീവൻ നഷ്ടപ്പെട്ടതായാണ് പറയുന്നത്.…

Read More
Click Here to Follow Us